വ്യോമസേന റിട്ട.പൈലറ്റും ഭാര്യയും ബിഡദി ഈഗിൾട്ടൻ റിസോർട്ടിനുള്ളിലെ വില്ലയിൽ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ

0

ബെംഗളൂരു ∙ വ്യോമസേന റിട്ട.പൈലറ്റും ഭാര്യയും ബിഡദി ഈഗിൾട്ടൻ റിസോർട്ടിനുള്ളിലെ വില്ലയിൽ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. ചെന്നൈ സ്വദേശികളായ രഘുരാജൻ (70), ഭാര്യ ആശ (63) എന്നിവരെയാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കവർച്ചയുടെ ഭാഗമായി ഇവരുടെ വീട്ടുജോലിക്കാരനായ ബിഹാർ സ്വദേശി ജോഗീന്ദർ സിങ്ങാണു കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. ഇയാൾ ഒളിവിലാണ്.
ഡൽഹിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന മക്കൾ വിളിച്ചിട്ടും ദമ്പതികൾ ഫോൺ എടുക്കാത്തതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാർ അന്വേഷിച്ചപ്പോൾ ഇരുവരും ബെംഗളൂരുവിൽ പോയിരിക്കുകയാണെന്നു ജോഗീന്ദർ സിങ് മറുപടി നൽകി. വിശ്വാസം വരാതെ വില്ലയ്ക്കകത്തു പരിശോധന നടത്താൻ മക്കൾ ആവശ്യപ്പെട്ടതോടെയാണ് കൊലപാതകം പുറത്തുവന്നത്. ഉറക്കത്തിലായിരുന്ന ദമ്പതികളെ ചുറ്റിക പോലുള്ള ആയുധം കൊണ്ടു തലയ്ക്കടിച്ചതാകാമെന്നും പൊലീസ് പറഞ്ഞു. ബിഡദി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി രാമനഗര എസ്പി സന്തോഷ് ബാബു പറഞ്ഞു.

Leave a Reply