സിഡ്നി: ലോകത്തിലെ വിവിധ രാജ്യങ്ങളിലായി കിടക്കുന്ന കടല്തീരങ്ങള് നാശത്തിന്റെ വക്കിലാണെന്ന് ഗവേഷകർ. ലോകത്തിൽ പാരിസ്ഥിതികമായി കേടുപാടുകള്‍ സംഭവിക്കാത്ത തീരപ്രദേശങ്ങൾ 15.5 ശതമാനം മാത്രമാണെന്ന് ഗവേഷകർ പറയുന്നു. മലിനപ്പെടാത്ത കടല്തീരങ്ങള് അധികവുമുള്ളത് കാനഡ, റഷ്യ, ഗ്രീന്‍ലാന്‍ഡ്, ചിലി ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലാണ്.
ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്റ് സര്‍വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടുപിടിച്ചത്. ഇന്ത്യ, വിയറ്റ്നാം മേഖല എന്നിവിടങ്ങളില്‍ വളരെ ചുരുക്കം ഇത്തരം കടല്ത്തീരങ്ങളുണ്ടെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സാറ്റലൈറ്റ് ഉപയോഗിച്ചാണ് ഗവേഷകസംഘം വിവരങ്ങള്‍ ശേഖരിച്ചതും പഠനം നടത്തിയതും.