Sunday, September 19, 2021

കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് വീണ ഗർഭിണിയായ പൂച്ചയെ രക്ഷപ്പെടുത്തി; കോതമംഗലം സ്വദേശിക്ക് 10 ലക്ഷം രൂപ സമ്മാനം

Must Read

കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് വീഴുന്ന ഗർഭിണിയായ പൂച്ചയെ രക്ഷപ്പെടുത്തിയ രണ്ട് പ്രവാസി മലയാളികളടക്കം നാലുപേർക്ക് യു.എ. ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വക 10 ലക്ഷം രൂപ വീതം സമ്മാനം. പൂച്ചയെ രക്ഷിക്കുന്ന ദൃശ്യം പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കോഴിക്കോട് വടകര സ്വദേശിയും ഗ്രോസറി ഉടമയുമായ അബ്ദുൽ റാഷിദ് (റാഷിദ് ബിൻ മുഹമ്മദ്), കോതമംഗലം സ്വദേശിയും ആർ.ടി.എ. ബസ് ഡ്രൈവറുമായ നസീർ മുഹമ്മദ്, ഉൾപ്പെടെയുള്ളവരെയാണ് ശൈഖ് മുഹമ്മദിന്റെ അപ്രതീക്ഷിത സമ്മാനം തേടിയെത്തിയത്. നാലുപേർക്കുമായി 10 ലക്ഷം രൂപ വീതം (50,000 ദിർഹം) വ്യാഴാഴ്ച രാത്രി ഭരണാധികാരിയുടെ ഓഫീസിൽ നിന്നെത്തിയ ഉദ്യോഗസ്ഥൻ നേരിട്ട് സമ്മാനിച്ചു.

ഈ മാസം 24-ന് രാവിലെ ദുബായ് ദേര മുറാർ ഭാഗത്താണ് 30 അടി മുകളിൽനിന്ന് താഴേക്ക് വീഴുന്ന പൂച്ചയെ കട്ടിയുള്ള ബ്ലാങ്കറ്റ് നിവർത്തി പരിക്കേൽക്കാതെ രക്ഷപ്പെടുത്തിയത്. ബാൽക്കണിയ്ക്കരികിൽ കുടുങ്ങിയ പൂച്ചയെ താഴേക്ക് ചാടിച്ച് മൂന്നുപേർ ചേർന്ന് അതിനെ സുഖകരമായി പോകാൻ അനുവദിക്കുന്ന വീഡിയോ അബ്ദുൽ റാഷിദ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. വീഡിയോ ശ്രദ്ധയിൽപെട്ട ശൈഖ് മുഹമ്മദ് നാലുപേരുടെയും പ്രവൃത്തിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു.

‘ഞങ്ങളുടെ മനോഹര നഗരത്തിലെ അനുകമ്പയുള്ള പ്രവൃത്തി, ഇവരെ തിരിച്ചറിയുന്നവർ അഭിനന്ദനങ്ങൾ അറിയിക്കാനായി ഞങ്ങളെ സഹായിക്കുക’ എന്ന് ശൈഖ് മുഹമ്മദ് പൂച്ചയെ രക്ഷപ്പെടുത്തുന്ന ദൃശ്യം പങ്കുവെച്ച് ട്വിറ്ററിൽ കുറിച്ചു. അതോടെ സംഭവം ലോകശ്രദ്ധ നേടി. അന്നുതന്നെ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ചു. പൂച്ചയെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. പൂച്ച സുരക്ഷിതസ്ഥലത്തെത്തിയ ആശ്വാസത്തിൽ കഴിയുമ്പോഴാണ് നാലുപേരെയും തേടി ദുബായ് ഭരണാധികാരിയുടെ സമ്മാനമെത്തുന്നത്.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News