Monday, November 30, 2020

ഡൊണാള്‍ഡ് ട്രംപോ? ജോ ബൈഡനോ? ഇഞ്ചോടിച്ച് പോരാട്ടം; രണ്ടാം ദിനവും തീരുമാനമായില്ല; നിലവില്‍ 253 ഇടത്ത് ജോ ബൈഡനാണ് ലീഡ് ചെയ്യുന്നത്, 213 ഇടത്താണ് ട്രംപ് വിജയിച്ചത്, ഇനി എണ്ണാന്‍ അവശേഷിക്കുന്ന നാലിടത്ത് വിജയിച്ചാല്‍ ട്രംപിന് വീണ്ടും പ്രസിഡൻ്റാകാം

Must Read

എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യ്താൽ ഈ 5ജിബി ഡാറ്റസൗജന്യം

ഭാരതി എയര്‍ടെല്‍ തങ്ങളുടെ പുതിയ 4ജി ഉപയോക്താക്കള്‍ക്കായി സൗജന്യ ഡാറ്റാ കൂപ്പണ്‍ നല്‍കുന്നു. അഞ്ച് ജിബി ഡാറ്റയാണ് പുതിയ എയര്‍ടെല്‍ 4ജി ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുക....

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചു

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. യുകെയിലെ തങ്ങളുടെ വിതരണക്കാരായ മോട്ടോ ജിബിയുമായി കൈകോര്‍ത്ത് ആണ് റോയല്‍ എന്‍ഫീല്‍ഡ് പുതിയ പതിപ്പ് പുറത്തിറക്കിയത്. റിപ്പോര്‍ട്ട് പ്രകാരം...

പൃഥ്വിരാജ്‌ മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുന്ന ‘കുരുതി’ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുന്ന 'കുരുതി' എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'കൊല്ലും എന്ന വാക്ക്. കാക്കും...

ന്യൂയോര്‍ക്ക്: ആര് ജയിക്കുമെന്ന അനിശ്ചിതത്വം തുടരുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഓരോ മണിക്കൂര്‍ അവസാനിക്കുമ്പോഴും പിരിമുറുക്കം വര്‍ധിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മില്‍ ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്.

നിലവില്‍ ജോ ബൈഡന് മുന്‍തൂക്കം ഉണ്ടെങ്കിലും മുന്‍കാല ചരിത്രം മുന്‍നിര്‍ത്തി ഒരു തീര്‍പ്പില്‍ എത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജോര്‍ജിയ, പെന്‍സില്‍വാനിയ, നോര്‍ത്ത് കരോളിന, നെവാഡ എന്നിവിടങ്ങളിലെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. കോവിഡ് പശ്ചാത്തലത്തില്‍ ലക്ഷകണക്കിന് വോട്ടുകളാണ് ഇവിടെ എണ്ണാനുളളത്. അതിനാല്‍ ഈ സ്‌റ്റേറ്റുകളിലെ വോട്ടെണ്ണല്‍ ആര് ജയിക്കുമെന്നതിനെ സംബന്ധിച്ച് നിര്‍ണായകമാണ്.

270 ഇലക്ട്രല്‍ വോട്ടാണ് വൈറ്റ് ഹൗസ് ആര് ഭരിക്കുമെന്നത് തീരുമാനിക്കുന്നത്. നിലവില്‍ 253 ഇടത്ത് ജോ ബൈഡനാണ് ലീഡ് ചെയ്യുന്നത്. 213 ഇടത്താണ് ട്രംപ് വിജയിച്ചത്. ഇനി എണ്ണാന്‍ അവശേഷിക്കുന്ന നാലിടത്ത് വിജയിച്ചാല്‍ മാത്രമേ ട്രംപിന് വീണ്ടും അധികാരത്തില്‍ എത്താന്‍ സാധിക്കൂ. ജോര്‍ജിയയില്‍ മാത്രം എണ്ണാന്‍ ഒരു ലക്ഷത്തോളം ബാലറ്റുകള്‍ ഉണ്ട്. 16 ഇലക്ട്രല്‍ കോളജ് വോട്ടുകളാണ് ജോര്‍ജിയയില്‍ ഉള്ളത്. ജോര്‍ജിയ, മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ മെയില്‍ ബാലറ്റുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ട് എന്ന് ആരോപിച്ച് ട്രംപ് പക്ഷം നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്. വിസ്‌കോന്‍സിനില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്നാണ് ആവശ്യം.

English summary

Republican presidential candidate Donald Trump is battling Democratic candidate Joe Biden.

Leave a Reply

Latest News

എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യ്താൽ ഈ 5ജിബി ഡാറ്റസൗജന്യം

ഭാരതി എയര്‍ടെല്‍ തങ്ങളുടെ പുതിയ 4ജി ഉപയോക്താക്കള്‍ക്കായി സൗജന്യ ഡാറ്റാ കൂപ്പണ്‍ നല്‍കുന്നു. അഞ്ച് ജിബി ഡാറ്റയാണ് പുതിയ എയര്‍ടെല്‍ 4ജി ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുക....

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചു

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. യുകെയിലെ തങ്ങളുടെ വിതരണക്കാരായ മോട്ടോ ജിബിയുമായി കൈകോര്‍ത്ത് ആണ് റോയല്‍ എന്‍ഫീല്‍ഡ് പുതിയ പതിപ്പ് പുറത്തിറക്കിയത്. റിപ്പോര്‍ട്ട് പ്രകാരം ഹിമാലയന്‍ അഡ്വഞ്ചറിന് GBP 4,799 (4.73...

പൃഥ്വിരാജ്‌ മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുന്ന ‘കുരുതി’ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുന്ന 'കുരുതി' എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'കൊല്ലും എന്ന വാക്ക്. കാക്കും എന്ന പ്രതിജ്ഞ! ഇവിടം 'കുരുതി' ആരംഭിക്കുന്നു...

സോളാർ രഹസ്യങ്ങൾ തുറന്നു പറയുമ്പേൾ വേദനിക്കുന്ന ചിലരുണ്ട്- ഉമ്മൻചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഇനിയും സത്യങ്ങള്‍ പുറത്തുവരാനുണ്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍ അതെന്താണെന്ന് ഇപ്പോള്‍ പറയില്ലെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ.ബി ഗണേഷ്കുമാർ എം.എൽ.എയാണ് സോളാർ കേസ് ഇരയെക്കൊണ്ട്...

ബംഗാള്‍ ഉള്‍ക്കടലിൽ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. നാളെയോടെ ‘ബുറെവി’ ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്

തെക്കന്‍ കേരളത്തില്‍ കനത്ത മഴക്കും സാധ്യതയുണ്ട്. കേരള തീരത്ത് ഇന്ന് അര്‍ധ രാത്രിയോടെ മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ അതിതീവ്രന്യൂനമര്‍ദമാകും. തുടര്‍ന്ന് ശക്തിപ്രാപിച്ച്...

More News