നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ ചർച്ച ചെയ്തതിന്‍റെ പേരിൽ റിപ്പോ‌ർട്ടർ ചാനൽ എം.ഡി എം.വി. നികേഷ് കുമാറിനെതിരെ കേസെടുത്തു

0

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ ചർച്ച ചെയ്തതിന്‍റെ പേരിൽ റിപ്പോ‌ർട്ടർ ചാനൽ എം.ഡി എം.വി. നികേഷ് കുമാറിനെതിരെ കേസെടുത്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കൊച്ചി സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്.
കേസ് വിചാരണയുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ 2021 ഡിസംബർ 27ന് ചാനൽ ചർച്ച നടത്തുകയും അത് യൂട്യൂബ് വഴി പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഐ.പി.സി സെക്ഷൻ 228 A (3) പ്രകാരമാണ് കേസ്.

Leave a Reply