Friday, January 22, 2021

ഇറക്കുമതി ചെയ്യുന്ന വിദേശമദ്യവും നിരോധിക്കുമോ?മിലിട്ടറി കാന്‍റീനുകളിലേക്ക് പ്രമുഖ ബ്രാന്‍ഡുകളുടെ അടക്കം ഇറക്കുമതി ചെയ്യുന്ന വിദേശമദ്യം വാങ്ങേണ്ടെന്ന് തീരുമാനം

Must Read

എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാറിന്

കൊച്ചി : ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാര്‍ കരസ്ഥമാക്കി....

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415,...

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട...

മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്

പാലക്കാട് : മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ബിഷപ്പ്...

ദില്ലി: മിലിട്ടറി കാന്‍റീനുകളിലേക്ക് പ്രമുഖ ബ്രാന്‍ഡുകളുടെ അടക്കം ഇറക്കുമതി ചെയ്യുന്ന വിദേശമദ്യം വാങ്ങേണ്ടെന്ന് തീരുമാനമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ നാലായിരം കാന്‍റീനുകളിലേക്കാണ് ഇറക്കുമതി ചെയ്യുന്ന മദ്യയിനങ്ങള്‍ വാങ്ങേണ്ടെന്ന് നിര്‍ദ്ദേശം എത്തിയതായി ന്യൂസ് 18 റിപ്പോര്‍ട്ട്. ജോണി വാക്കര്‍, സ്മിരണോഫ്, ബ്ലാക്ക് ലേബല്‍ തുടങ്ങി ഏറെ ഉപയോക്താക്കളുള്ള ഡിയോഗോ, പെര്‍നോഡ് റികാര്‍ഡ് അടക്കമുള്ള കമ്പനികളില്‍ നിന്ന് ഇറക്കുമതി വേണ്ടെന്ന് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ നാലായിരം മിലിട്ടറി കാന്‍റീനുകളിലേക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ മിലിട്ടറി കാന്‍റീനുകളിലൂടെ ഇലക്ട്രോണിക്സ്, മദ്യം എന്നിവയടക്കമുള്ള ഉല്‍പന്നങ്ങള്‍ വന്‍ വിലക്കുറവിലാണ് സേനാംഗങ്ങള്‍ക്കും വിരമിച്ച സേനാംഗങ്ങള്‍ക്കും നല്‍കുന്നത്. 2 ബില്യണ്‍ ഡോളറിന്‍റെ വരുമാനമാണ് രാജ്യത്തെ വിവിധ റീട്ടെയില്‍ ചെയിനുകളിലൂടെ വില്‍പനയിലൂടെ വര്‍ഷം തോറും നേടുന്നത്. ഒക്ടോബര്‍ 19ന് പുറപ്പെടുവിച്ച ആഭ്യന്തര വിജ്ഞാപനത്തിലൂടെയാണ് നീക്കമെന്നാണ് റോയിട്ടേഴേസിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.

കര, നാവിക, വ്യോമ സേനയ്ക്ക് മെയ് മാസത്തിലും ജൂലൈ മാസത്തിലും അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ആഭ്യന്തര ഉത്പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഏതെങ്കിലും ഒരു ഉല്‍പന്നത്തെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല നീക്കമെന്നാണ് സൂചന. ഡിയഗോയും പെര്‍നോഡുമടക്കമുള്ള കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ ജൂണ്‍മാസം മുതല്‍ ലഭിക്കുന്നില്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനേക്കുറിച്ച് പ്രതികരിക്കാന്‍ ഡിയഗോ, പെര്‍നോഡ് കമ്പനികളുടെ വക്താക്കള്‍ തയ്യാറായില്ല.

English summary

Reportedly, the decision was made not to buy imported foreign liquor, including major brands, into military canteens. According to News18, 4,000 canteens across the country have been instructed not to buy imported liquor.

Leave a Reply

Latest News

എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാറിന്

കൊച്ചി : ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാര്‍ കരസ്ഥമാക്കി....

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415,...

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468,...

മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്

പാലക്കാട് : മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് കത്തു നല്‍കിയത്....

കേരളത്തിലെ ബിജെപി നേതാക്കളിൽ 90 ശതമാനം പേരും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് ചലച്ചിത്ര സംവിധായകൻ മേജർ രവി

പാലക്കാട്: കേരളത്തിലെ ബിജെപി നേതാക്കളിൽ 90 ശതമാനം പേരും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് ചലച്ചിത്ര സംവിധായകൻ മേജർ രവി. തനിക്കെന്തുകിട്ടുമെന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കും ഉള്ളത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഒറ്റനേതാവും...

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ജനുവരി 28ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് എത്തില്ല

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ജനുവരി 28ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് എത്തില്ല. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗ്ഡകരിയും ചേര്‍ന്ന്...

More News