Wednesday, October 27, 2021

രാജ്യത്ത്15 വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ നിലവിലുള്ളതിന്‍റെ എട്ടിരട്ടി തുക നല്‍കേണ്ടി വരും

Must Read

ന്യൂഡല്‍ഹി: രാജ്യത്ത്15 വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ നിലവിലുള്ളതിന്‍റെ എട്ടിരട്ടി തുക നല്‍കേണ്ടി വരും. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്ന പുതിയ പൊളിക്കല്‍ നയവുമായി ബന്ധപ്പെട്ട് ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പു​തി​യ നി​ര​ക്കു​ക​ൾ അ​നു​സ​രി​ച്ച് ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പു​തു​ക്കി ന​ല്‍​കു​ന്ന​തി​ന് എ​ട്ടി​ര​ട്ടി തു​ക ന​ല്‍​ക​ണം. വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച് 15 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കാ​ര്‍ പു​തു​ക്കു​ന്ന​തി​ന് 5000 രൂ​പ ഈ​ടാ​ക്കും. നി​ല​വി​ല്‍ ഇ​ത് 600 രൂ​പ​യാ​ണ്. ബൈ​ക്കു​ക​ള്‍​ക്ക് ആ​യി​രം രൂ​പ ന​ല്‍​ക​ണം. നി​ല​വി​ല്‍ 300 രൂ​പ​യാ​ണ്. 15 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ബ​സിന്‍റെ​യും ട്ര​ക്കി​ന്‍റെ​യും ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്കു​ന്ന​തി​ന് 12,500 രൂ​പ​യാ​ണ് ഫീ​സാ​യി ഈ​ടാ​ക്കു​ക. നി​ല​വി​ല്‍ 1500 രൂ​പ​യാ​ണ്. ട്ര​ക്കി​നും സ​മാ​ന​മാ​യ നി​ര​ക്കാ​ണ് ഈ​ടാ​ക്കു​ക എ​ന്ന് വി​ജ്ഞാ​പ​നം പ​റ​യു​ന്നു.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ 15 വ​ര്‍​ഷം ക​ഴി​യു​മ്പോ​ള്‍ പു​തു​ക്ക​ണം. അ​ഞ്ചു​വ​ര്‍​ഷ​ത്തേ​യ്ക്കാ​ണ് പു​തു​ക്കി ന​ല്‍​കു​ക. പി​ന്നീ​ട് ഓ​രോ അ​ഞ്ചു​വ​ര്‍​ഷം ക​ഴി​യു​മ്പോ​ഴും അ​ടു​ത്ത അ​ഞ്ചു വ​ര്‍​ഷ​ത്തേ​യ്ക്ക് പു​തു​ക്ക​ണം. വാ​ണി​ജ്യ​വാ​ഹ​ന​ങ്ങ​ള്‍ എ​ട്ടു​വ​ര്‍​ഷം ക​ഴി​ഞ്ഞാ​ല്‍ ഓ​രോ വ​ര്‍​ഷ​വും ഫി​റ്റ്ന​സ് പു​തു​ക്ക​ണം. ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കു​ന്ന​തി​ല്‍ കാ​ല​താ​മ​സം വ​ന്നാ​ല്‍ സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ്ര​തി​മാ​സം 300 രൂ​പ പി​ഴ​യാ​യി ഈ​ടാ​ക്കും. വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് 500 രൂ​പ ന​ല്‍​ക​ണം.

ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പു​തു​ക്കു​ന്ന​തി​ല്‍ കാ​ല​താ​മ​സം വ​ന്നാ​ല്‍ വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ്ര​തി​ദി​നം 50 രൂ​പ വീ​തം പി​ഴ ന​ല്‍​കേ​ണ്ടി വ​രും.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News