റിലയന്‍സ് ജിയോ ജിയോപേജസ് എന്ന ബ്രൗസര്‍ പുറത്തിറക്കി. ഇന്ത്യന്‍ വെബ് ബ്രൗസര്‍ എന്നാണ് ജിയോപേജസ് അറിയെപ്പെടുന്നത്. എട്ടോളം ഇന്ത്യന്‍ ഭാഷകളില്‍ ഇത് ലഭ്യമാണെന്നും സ്വകാര്യതയ്ക്ക് പ്രാധാന്യം നല്കുന്ന മികച്ച ബ്രൗസിംഗ് അനുഭവം നല്‍കും എന്നും റിലയന്‍സ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
നിലവില്‍ ജിയോപേജസ് ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക. റിപ്പോര്‍ട്ട് പ്രകാരം ബ്രൗസറിന്റെ പരിഷ്കരിച്ച പതിപ്പ് ചൊവ്വാഴ്ച തന്നെ ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ എത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് സ്വയം സെറ്റ് ചെയ്യാവുന്ന ഹോം സ്ക്രീന്‍, ആവശ്യമുള്ള വിവരങ്ങള്‍ മാത്രം വരുന്ന കണ്ടന്റ് സ്ട്രീം തുടങ്ങിയവയാണ് പ്രത്യേകതകള്‍.അതിവേഗ ബ്രൗസിങ്ങ് സാധ്യമാക്കുന്ന ക്രോമിയം ബ്ലിങ്കിലാണ് പ്രവര്‍ത്തനം. പ്രാദേശികമായ വിവരങ്ങളും ജിയോ പേജസ് വഴി ലഭ്യമാകുമെന്നാണ് സൂചന.
ഇംഗ്ലീഷ് കൂടാതെ ഹിന്ദി, മറാത്തി, തമിഴ്, ഗുജറാത്തി, തെലുങ്ക്, മലയാളം, കന്നഡ, ബംഗാളി എന്നീ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ജിയോപേജസ് ഉപയോഗിക്കാം. രാത്രികാലങ്ങളില്‍ ഉപയോഗിക്കാവുന്ന ഡാര്‍ക്ക് മോഡ് ഉള്‍പ്പെടെയുള്ള തീമുകളും ഉപയോക്താവിന് ഇഷ്ടാനുസരണം തെരഞ്ഞെടുത്ത് ഉപയോഗിക്കാം. ഉപയോക്താവിന് ഹോം സ്ക്രീനില്‍ അവരുടെ പ്രിയപ്പെട്ട വെബ്സൈറ്റുകളുടെ ലിങ്കുകള്‍ പിന് ചെയ്യാനും കഴിയും. ഭാഷ, വിഷയം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ ഉപയോക്താവിന്റെ ആഗ്രഹത്തിന് അനുസരിച്ചായിരിക്കും കണ്ടന്റുകള്‍ കാണാനാകുക.Reliance launches Geo Geopages browser Geopages is known as the Indian web browser. It is available in eight Indian languages