Thursday, January 27, 2022

ദിവസ പരിധിയില്ലാതെ ഒരു മാസത്തേക്ക് 75 ജിബി ഡാറ്റ നൽകുന്ന കിടിലൻ പ്ലാനുമായി റിലയൻസ് ജിയോ

Must Read

ദിവസ പരിധിയില്ലാതെ ഒരു മാസത്തേക്ക് 75 ജിബി ഡാറ്റ നൽകുന്ന കിടിലൻ പ്ലാനുമായി റിലയൻസ് ജിയോ. പോസ്റ്റ് പെയ്ഡ് വരിക്കാർക്കാണ് ഒടിടി ആപ്പുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ ഉൾപ്പെടുന്ന പുതിയ പ്ലാൻ ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 399 രൂപയുടെ പുതിയ പോസ്റ്റ് പെയ്ഡ് പ്ലാനിനൊപ്പം പരിധിയില്ലാത്ത കാളിംഗ് സേവനവും ദിവസേനയുള്ള 100 എസ്എംഎസ് ഓഫറുമുണ്ട്. ഒരു മാസത്തേക്കാണ് നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ ലഭിക്കുക. കൂടെ ജിയോ ആപ്പുകളും ഫ്രീയായി ഉപയോഗിക്കാം.

399 രൂപയുടെ പ്രീ പെയ്​ഡ്​ പ്ലാനും ജിയോ നൽകുന്നുണ്ട്​. 56 ദിവസ വാലിഡിറ്റിയിൽ ഓരോ ദിവസവും 1.5 ജിബി ഡാറ്റയാണ്​ ഇൗ പ്ലാനിലുള്ളത്​​. പരിധിയില്ലാത്ത കാളിംഗ് സേവനവും ദിവസേന 100 സൗജന്യ എസ്എംഎസുകളും ജിയോ ആപ്പുകളും പ്രീ പെയ്​ഡ്​ പ്ലാനിലൂടെ ലഭിക്കും.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News