Sunday, October 17, 2021

സി.പി.എം ബ്രാഞ്ചംഗത്തെ കാണാതായിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ ആശങ്കയോടെ ബന്ധുക്കൾ

Must Read

അമ്പലപ്പുഴ: സി.പി.എം ബ്രാഞ്ചംഗത്തെ കാണാതായിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ ആശങ്കയോടെ ബന്ധുക്കൾ. സിപിഎം സജീവ അംഗത്തെ കാണാതായതിൽ നട്ടം തിരിയുന്നതു പോലീസാണ്. പാർട്ടി വിഭാഗീയതയെത്തുടർന്ന് സജീവനെ ഒളിപ്പിച്ചതാണോയെന്ന സംശയമാണ് പോലീസിനും തലവേദന ആയിരിക്കുന്നത്.

തോ​ട്ട​പ്പ​ള്ളി പൊ​രി​യ​ന്‍റെ പ​റ​മ്പി​ൽ കെ.സ​ജീ​വ​നെ​യാ​ണ് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച മു​ത​ല്‍ കാ​ണാ​താ​യ​ത്. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ല്‍ ജോ​ലി​ക്കു പോ​യ സ​ജീ​വ​നെ ഭാ​ര്യ സ​ജി​ത വി​ളി​ച്ച​ത​നു​സ​രി​ച്ചു കരയിൽ തി​രി​ച്ചെ​ത്തി​യെന്നു പറയുന്നുണ്ടെങ്കിലും വീട്ടിലേക്കു വന്നിട്ടില്ല.

വസ്ത്രം നല്കിയതാര്?

സ​ജി​ത​യു​ടെ കു​ടും​ബ വീ​ടാ​യ പു​ത്ത​ന്‍​ന​ട​യി​ല്‍നി​ന്ന് ഓ​ട്ടോ​യി​ല്‍ തോ​ട്ട​പ്പ​ള്ളി ജംഗ്ഷ​നി​ല്‍ വ​ന്നി​റ​ങ്ങു​ന്ന​തു ക​ണ്ട​വ​രു​ണ്ട്. എ​ന്നാ​ല്‍, സ​ജി​ത​യു​ടെ വീ​ട്ടി​ല്‍ ചെ​ന്നി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്. വീ​ട്ടി​ല്‍നി​ന്നു പു​റ​പ്പെ​ടു​മ്പോ​ള്‍ ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​മ​ല്ല തോ​ട്ട​പ്പ​ള്ളി​യി​ല്‍ വ​ന്നി​റ​ങ്ങു​മ്പോ​ള്‍ അ​ണി​ഞ്ഞി​രു​ന്ന​ത്. പു​ത്ത​ന്‍​ന​ട​യി​ല്‍നി​ന്നു സ​ജീ​വ​നു വ​സ്ത്രം ന​ല്‍​കി​യ​ത് ആ​രാ​ണെ​ന്ന സം​ശ​യ​വും നി​ല​നി​ല്‍​ക്കു​ക​യാ​ണ്.

ഒളിപ്പിച്ചതോ?

സ​ജീ​വ​ന്‍റെ തി​രോ​ധാ​ന​ത്തി​ല്‍ ഏ​റെ കു​ഴ​ഞ്ഞി​രി​ക്കു​ന്ന​തു പോ​ലീ​സാ​ണ്. അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘ​മാ​ണ് സ​ജീ​വ​നു​വേ​ണ്ടി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. തോ​ട്ട​പ്പ​ള്ളി ജം​ഗ്ഷ​നി​ല്‍​നി​ന്നു പോ​ലീ​സ് നാ​യ മ​ത്സ്യ​മാ​ര്‍​ക്ക​റ്റി​നു സ​മീ​പം വ​ന്നു​നി​ന്നു.

സ​ജീ​വ​ന്‍ സ്വ​യം മാ​റി​യ​താ​ണെ​ങ്കി​ല്‍ ഇ​തി​ന​കം തി​രി​ച്ചെ​ത്തു​മാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.​തോ​ട്ട​പ്പ​ള്ളി പൂ​ത്തോ​പ്പ് സിപിഎം ​ബ്രാ​ഞ്ച് സ​മ്മേ​ള​നം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ബ്രാ​ഞ്ചം​ഗ​മാ​യ സ​ജീ​വ​നെ കാ​ണാ​താ​കു​ന്ന​ത്.

രാഷ്‌ട്രീയ വി​ഭാ​ഗീ​യ​ത​യാ​ണ് ഇ​തിന്‍റെ പി​ന്നി​ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. സ​ജീ​വ​നെ വി​ഭാ​ഗീത​യു​ടെ പേ​രി​ല്‍ ഒ​ളി​പ്പി​ച്ച​താ​കാ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്. എ​വി​ടെ​യു​ണ്ടെ​ങ്കി​ലും സു​ര​ക്ഷി​ത​നാ​ണെ​ന്ന് അ​റി​ഞ്ഞാ​ല്‍ മ​തി​യെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും ആഞ്ഞു വിശുന്ന കാറ്റും തുടരുകയാണ്

കാറ്റത്തും മഴയത്തും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.വീട്ട് വളപ്പിലെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം.പൊതു ഇടങ്ങളിൽ അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ...

More News