Thursday, December 2, 2021

മുണ്ടക്കയം പ്ലാപ്പള്ളിയിൽ ഞായറാഴ്ച കണ്ടെത്തിയ ശരീരഭാഗം ആറ്റുചാലിൽ ജോബിയുടെ മകൻ അലന്റേത് അല്ലെന്നു ബന്ധുക്കൾ അറിയിച്ചു

Must Read

മുണ്ടക്കയം പ്ലാപ്പള്ളിയിൽ ഞായറാഴ്ച കണ്ടെത്തിയ ശരീരഭാഗം ആറ്റുചാലിൽ ജോബിയുടെ മകൻ അലന്റേത് (14) അല്ലെന്നു ബന്ധുക്കൾ അറിയിച്ചു. ഇന്നലെ പ്ലാപ്പള്ളി താളുങ്കൽ മേഖലയിലെ തിരച്ചിലിൽ അലന്റേതെന്നു കരുതുന്ന ശരീരം ലഭിക്കുകയും ചെയ്തു. ഞായറാഴ്ച കണ്ടെടുത്ത കാൽ മുതിർന്നയാളുടേതാണ്. ഇതോടെ ഒരാൾ കൂടി മരിച്ചതായി സംശയം ഉയർന്നിട്ടുണ്ട്. ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയയ്ക്കുമെന്നു പൊലീസ് അറിയിച്ചു. ഇടുക്കി കൊക്കയാർ പൂവഞ്ചിയിലുണ്ടായ ഉരുൾപൊട്ടലിൽ കണ്ടെത്താനുണ്ടായിരുന്ന മുഹമ്മദ് റിസാന്റെ (സച്ചു ഷാഹുൽ– 4) മൃതദേഹവും കണ്ടെത്തി.

പൂവഞ്ചിയിൽ മണ്ണിനടിയിലായ 6 പേരുടെയും മൃതദേഹങ്ങൾ വീണ്ടെടുത്തു. ഒഴുക്കിൽപെട്ട ആൻസി സാബുവിനായി (50) തിരച്ചിൽ തുടരും. ഇതോടെ ഇടുക്കിയിൽ മരിച്ചവരുടെ എണ്ണം 10 ആയി. മൃതദേഹങ്ങളെല്ലാം സംസ്കരിച്ചു. കൊല്ലം, തൃശൂർ ജില്ലകളിൽ ഓരോ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് മഴക്കെടുതികളിൽ മരണം 27 ആയി.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News