Thursday, September 24, 2020

പോലീസ് സ്റ്റേഷനിൽ മൊഴി നൽകി തിരിച്ചു പോകുമ്പോൾ യുവതിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തി; കിഴക്കമ്പലം ക്രഷർ യൂണിറ്റിൽ ജീവനക്കാരിയെ അപമാനപ്പെടുത്താൻ ശ്രമിച്ച കേസിൽ പുതിയ ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്ത്

Must Read

ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു

മുംബൈ: ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ്(59)അന്തരിച്ചു. ഹൃദയാഘാതാത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്ററി പാനലില്‍ അംഗമായ അദ്ദേഹം...

മാള പിണ്ടാണിയിൽ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

തൃശൂർ: മാള പിണ്ടാണിയിൽ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. പിണ്ടാണി സ്വദേശി റഹ്മത്ത് ആണ് മരിച്ചത് . ഭർത്താവ് ഷിൻസാദിനെ പൊലീസ്...

കേരള പി.എസ്.സി വനിതാ പോലീസ് ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള പി.എസ്.സി വനിതാ പോലീസ് ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍: 94/2020. ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥികള്‍ക്കും...

പോളി വടക്കൻ

കൊച്ചി: കിഴക്കമ്പലം ക്രഷർ യൂണിറ്റിൽ ജീവനക്കാരിയെ അപമാനപ്പെടുത്താൻ ശ്രമിച്ച കേസിൽ പുതിയ ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്ത്. പോലീസ് സ്റ്റേഷനിൽ മൊഴി നൽകി തിരിച്ചു പോകുമ്പോൾ യുവതിയുടെ വാഹനം തടഞ്ഞ്ഭീഷണിപ്പെടുത്തിയതായാണ് പുതിയ വെളിപ്പെടുത്തൽ.
ജൂലൈ 10നാണ് സംഭവം.
തടിയിട്ടപറമ്പു പോലീസ് സ്റ്റേഷനിൽ മൊഴി കൊടുത്തു മെഡിക്കലും കഴിഞ്ഞു തിരിച്ചു പോകുന്നതിനിടെ
പെരുമ്പാവൂർ തൃശ്ശൂർ റോഡിലുള്ള അന്നപൂർണ്ണ ഹോട്ടലിന്റെ മുന്നിൽ വച്ചു കേസിലെ പ്രതികളടക്കമുള്ളവർ യുവതിയുടെ കാർ തടഞ്ഞ്ഭീഷണിപ്പെടുത്തിയതായാണ് പരാതി.

വൈകിട്ട് 7 മണിക്കാണ് സംഭവം സ്ഥാപന ഉടമകളും കൂട്ടാളികളും മൂന്ന് കാറുകളിലെത്തി യുവതിയെ തടയുകയായിരുന്നു.
തുടർന്ന്ഇരയും ബന്ധുക്കളും ആലുവ റൂറൽ എസ്‌പിക്ക് പരാതി നൽകി.
പോലീസിന്റെ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിലിലും പ്രതികളുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലും പ്രതികൾ സംഭവസ്ഥലത്തു ഉണ്ടായതായി പോലീസ് കണ്ടെത്തിയെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.

മൊഴികൊടുക്കാൻ പോകുന്നതിന്റെ തലേ ദിവസം പ്രതികളുടെ സ്ഥാപനത്തിലെ മാനേജർ കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടതായും പരാതിക്കാരിയുടെ ബന്ധുക്കൾ മീഡിയ മലയാളത്തോട് പറഞ്ഞു.

14 മിനിറ്റാണ് മാനേജർ യുവതിയോട് സംസാരിച്ചത്. ഇതിനിടെ പലപ്പോഴും ഭീഷണി മുഴക്കിയെന്നും ഇതിൻ്റെ കോൾ റെക്കോർഡ് പോലീസിന് കൈമാറി എന്നും യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. മാള സ്വദേശിനിയെ ക്രഷർ ഉടമകൾ പലപ്പോഴായി പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. സ്വകാര്യ ഭാഗങ്ങളിൽ കയറി പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും അപമാനിച്ചെന്നുമാണ് ആക്ഷേപം.
കിഴക്കമ്പലത്തെ പ്രമുഖ ക്രഷർ യൂണിറ്റിൽ ജീവനക്കാരിയായ യുവതിയാണ് പീഡന പരാതിയുമായി രംഗത്തെത്തിയത്.

ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധമുള്ള ഇവർക്കെതിരെ മാള പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. പിന്നീട് കേസ് തടിയിട്ട പറമ്പ് പോലീസിന് കൈമാറി. നേരത്തെ ക്രഷർ പ്രവർത്തിക്കുന്ന സ്ഥലത്തിൻ്റ പരിധിയിൽ പെട്ട പോലീസ് സ്റ്റേഷനിൽ യുവതി പരാതിയുമായി എത്തിയെങ്കിലും കേസ് എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. തുടർന്ന് പൊതുപ്രവർത്തകർ ഇടപെട്ട് മാള സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ക്രഷർ ഓഫീസിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന യുവതിയെ മറ്റു ജീവനക്കാരില്ലാത്ത സമയത്ത് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

അന്വേഷണം തുടങ്ങി, കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ലെന്ന് തടിയിട്ട പറമ്പ് പോലീസ് വ്യക്തമാക്കി. ഓഫീസിൽ ഉണ്ടായ ചില പ്രശ്നങ്ങളുടെ പേരിൽ യുവതി വ്യക്തി വൈരാഗ്യം തീർക്കാൻ ശ്രമിക്കുകയാണെന്ന് ക്രഷർ ഉടമകൾ പ്രതികരിച്ചു.

യുവതിയെ ജോലിക്ക് കൊണ്ടുവന്ന ആളാണ് സംഭവത്തിന് പിന്നിലെന്ന് ക്രഷർ ഉടമകൾ പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ് പഴയ ജീവനക്കാരനെന്നും ഉടമകൾ പറയുന്നു.
ചന്ദനകടത്തുമായി ബന്ധപ്പെട്ടാണ് ജീവനക്കാരനും ഉടമയും തമ്മിൽ തെറ്റിയതെന്നാണ് വിവരം.

English summary

Relatives of the woman have come forward with a new charge in the case of trying to molest an employee at the East Kambalam crusher unit. The new revelation is that the woman’s vehicle was stopped and threatened while she was returning from giving a statement at the police station.
The incident took place on July 10.

Leave a Reply

Latest News

ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു

മുംബൈ: ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ്(59)അന്തരിച്ചു. ഹൃദയാഘാതാത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്ററി പാനലില്‍ അംഗമായ അദ്ദേഹം...

മാള പിണ്ടാണിയിൽ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

തൃശൂർ: മാള പിണ്ടാണിയിൽ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. പിണ്ടാണി സ്വദേശി റഹ്മത്ത് ആണ് മരിച്ചത് . ഭർത്താവ് ഷിൻസാദിനെ പൊലീസ് കൊച്ചിയിൽ അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ്...

കേരള പി.എസ്.സി വനിതാ പോലീസ് ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള പി.എസ്.സി വനിതാ പോലീസ് ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍: 94/2020. ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥികള്‍ക്കും പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കും ഈ വിജ്ഞാപന പ്രകാരം...

നൊബേല്‍ സമ്മാനതുക‌ക്ക് ഇനി മൂല്യമേറും

സ്‌റ്റോക്ക്ഹോം: ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നു നൊബേല്‍ സമ്മാനതുക‌ക്ക് ഇനി മൂല്യമേറും. അവാര്‍ഡിന് മേല്‍നോട്ടം വഹിക്കുന്ന നൊബേല്‍ ഫൗണ്ടേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈ വര്‍ഷത്തെ നൊബേല്‍ സമ്മാന ജേതാക്കള്‍ക്ക് 1 ദശലക്ഷം ക്രൗണ്‍...

ബഹ്‌റൈനില്‍ പൊതുസ്​ഥലങ്ങളില്‍ മാസ്​ക്​ ധരിക്കാത്തവര്‍ക്ക് 20 ദിനാർ പിഴ

മനാമ: ബഹ്​റൈനില്‍ പൊതുസ്​ഥലങ്ങളില്‍ മാസ്​ക്​ ധരിക്കാത്തവര്‍ക്കുള്ള പിഴ 20 ദിനാറായി വര്‍ധിപ്പിച്ചു. ആഭ്യന്തര മന്ത്രി ശൈഖ്​ റാഷിദ്​ ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫയാണ്​ ഇക്കാര്യം അറിയിച്ചത്​. നിലവില്‍ അഞ്ച്​ ദിനാറാണ്​ പിഴ. പിഴ...

More News