Sunday, December 5, 2021

കോളജ്‌ ഹോസ്‌റ്റലില്‍ വിദ്യാര്‍ഥിനിക്ക്‌ വീണ്‌ പരുക്കേറ്റിട്ടും വിവരമറിയിച്ചില്ലെന്ന്‌ ബന്ധുക്കളുടെ പരാതി

Must Read

അമ്പലപ്പുഴ: കോളജ്‌ ഹോസ്‌റ്റലില്‍ വിദ്യാര്‍ഥിനിക്ക്‌ വീണ്‌ പരുക്കേറ്റിട്ടും വിവരമറിയിച്ചില്ലെന്ന്‌ ബന്ധുക്കളുടെ പരാതി. പുന്നപ്ര തെക്ക്‌ പഞ്ചായത്ത്‌ സുലൈഹ്‌ മന്‍സിലില്‍ നൗഷാദ്‌, റജീന ദമ്പതികളുടെ മകള്‍ ലൈസ്‌ന(19)ക്കാണു പരുക്കേറ്റത്‌. മൂവാറ്റുപുഴ ഇലാഹിയ എന്‍ജിനീയറിങ്‌ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ലൈസ്‌ന കോളജ്‌ ഹോസ്‌റ്റലില്‍വച്ച്‌ കഴിഞ്ഞ 31നാണു വീണത്‌.
മഴ പെയ്‌തതിനെത്തുടര്‍ന്ന്‌ ഹോസ്‌റ്റല്‍ പരിസരം ചെളിവെള്ളം നിറഞ്ഞു കിടന്നതിനാല്‍ ഇതിന്‌ പരിഹാരം കാണണമെന്നു വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോളജ്‌ അധികൃതര്‍ ഇതിന്‌ തയാറായില്ലെന്നും വീണ്‌ ഗുരുതര പരുക്കേറ്റ കുട്ടിയെ കോളജ്‌ അധികൃതര്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഈ വിവരം ബന്ധുക്കളെ അറിയിച്ചില്ലെന്നുമാണ്‌ ആരോപണം.
പിന്നീട്‌ ലൈസ്‌നയുടെ സുഹൃത്തുക്കള്‍ മുഖേന വിവരമറിഞ്ഞ ബന്ധുക്കള്‍ ആശുപത്രിയിയിലെത്തിയപ്പോള്‍ ശരീരമാകെ നീരും പനിയും ശ്വാസം മുട്ടലും ബാധിച്ച്‌ ഗുരുതരാവസ്‌ഥയിലായിരുന്നു. ആശുപത്രിയിലെ എണ്ണായിരം രൂപയുടെ ബില്ല്‌ അടയ്‌ക്കാന്‍ കോളജ്‌ അധികൃതര്‍ ബന്ധുക്കളോട്‌ ആവശ്യപ്പെട്ടു. ഇതിനു ശേഷം പെണ്‍കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ഇപ്പോള്‍ ന്യൂമോണിയ ബാധിച്ച പെണ്‍കുട്ടി ഓക്‌സിജന്റെ സഹായത്താലാണ്‌ കഴിയുന്നത്‌. കോളജ്‌ അധികൃതര്‍ക്കെതിരേ പരാതി നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു.

Leave a Reply

Latest News

ഹെലികോപ്റ്റർ അപകടം; സഹായവുമായെത്തിയ ബിജിയെ നേരിൽ കണ്ട് നന്ദിയറിയിച്ച് എം എ യൂസഫലി

കൊച്ചി: സാങ്കേതിക തകരാർ മൂലം ഹെലികോപ്റ്റർ അപകടത്തിൽപെട്ട തന്നെ സഹായിച്ച കുമ്പളം സ്വദേശി എവി ബിജിക്ക് നന്ദിയറിയിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. വനിതാ...

More News