Thursday, July 29, 2021

പെൺകുട്ടിയെ കാണാനില്ലെന്നുപറഞ്ഞ് ബന്ധുക്കളുടെ പരാതി; അന്വേഷണം നടക്കുന്നതിനിടെ പെൺകുട്ടി പോലീസ് സ്റ്റേഷനിലെത്തി; നടപടിക്രമങ്ങളുടെ ഭാഗമായി നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി അഞ്ചുമാസം ഗർഭിണി;
ഒടുവിൽ കാമുകൻ അറസ്റ്റിൽ

Must Read

ഇലവുംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ കേസിൽ യുവാവ് അറസ്റ്റിൽ. കൈപ്പട്ടൂരിൽ വീട്ടിൽ വാടകയ്ക്ക് താമസിയ്ക്കുന്ന പുത്തൻകുരിശ് വിളയിൽ കിഴക്കേതിൽ നന്ദു പ്രസാദിനെ (19) ആണ് ഇലവുംതിട്ട പോലീസ് അറസ്റ്റുചെയ്തത്.

ദീർഘനാളായി നന്ദുവും പെൺകുട്ടിയും സൗഹൃദത്തിലായിരുന്നതായി പോലീസ് പറഞ്ഞു. പെൺകുട്ടിയെ കാണാനില്ലെന്നുപറഞ്ഞ് രണ്ടുദിവസം മുമ്പ് ബന്ധുക്കൾ ഇലവുംതിട്ട സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയോടെ പെൺകുട്ടി പോലീസ് സ്റ്റേഷനിലെത്തി. നടപടിക്രമങ്ങളുടെ ഭാഗമായി നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തി. ഇതോടെ പോലീസ് മെഴുവേലിയിൽനിന്ന് നന്ദുവിനെ അറസ്റ്റുചെയ്തു. പോക്സോ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പത്തനംതിട്ട ഡിവൈ.എസ്.പി. സജീവ്, ഇലവുംതിട്ട എസ്.എച്ച്.ഒ. അയൂബ് ഖാൻ, എസ്.ഐ. ജയേഷ്, സത്യദാസ്, സി.പി.ഒ.മാരായ സന്തോഷ് കുമാർ, താജുദ്ദീൻ, വിജയകുമാർ, സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News