Tuesday, October 26, 2021

തോട്ടപ്പള്ളിയിൽ സിപിഎം പ്രവർത്തകനെ കാണാതായതിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ

Must Read

തോട്ടപ്പള്ളിയിൽ സിപിഎം പ്രവർത്തകനെ കാണാതായതിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. മത്സ്യത്തൊഴിലാളിയും ലോക്കൽ കമ്മിറ്റി അംഗവുമായ സജീവന്റെ കുടുംബമാണ് ആരോപണവുമായി രംഗത്ത് വന്നത്. സിപിഎം ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെയാണ് സജീവന്റെ തിരോധാനം.

പാർട്ടിയ്‌ക്കുള്ളിൽ വിഭാഗീയത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിനിടെ സജീവനെ കാണാതായതിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നും കുടുംബം സംശയിക്കുന്നു. സംഭവത്തിൽ ബന്ധുക്കൾ അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കരിമണൽ ഖനന വിരുദ്ധ സമരത്തിന്റെ ഭാഗമായിരുന്നു സജീവൻ. അതിനാൽ സജീവന്റെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് സമര സമിതിയും ആരോപിക്കുന്നു. കരിമണൽ ഖനന കമ്പനിയ്‌ക്കെതിരെയാണ് സമര സമിതി ആരോപണം ഉന്നയിക്കുന്നത്.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News