മംഗളൂരു: ദക്ഷിണ കന്നഡയിൽ ശനിയാഴ്ച നടന്ന കന്പളയോട്ടത്തിൽ നിഷാന്ത് ഷെട്ടിക്ക് റിക്കാർഡ്. 100 മീറ്റർ ദൂരം 8.36 സെക്കൻഡുകൊണ്ടാണ് തന്റെ കാളകളുമായി ഷെട്ടി ഓടിയത്. കന്പളയിലെ ഉസൈൻ ബോൾട്ട് എന്നറിയിപ്പെടുന്ന ശ്രീനിവാസ ഗൗഡയുടെ 8.78 സെക്കൻഡിന്റെ റിക്കാർഡാണു ഷെട്ടി മറികടന്നത്.