പുനർനിർമാണം പുരോഗമിക്കുന്ന പാലാരിവട്ടം മേൽപ്പാലത്തിൽ പുതിയ ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങി. ഈ മാസം തന്നെ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കാനാണ് ശ്രമം. ഗതാഗത തടസം ഒഴിവാക്കാൻ രാത്രിയിലാണ് ഗർഡർ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നത്.
പാലം പുനർനിർമാണത്തിനായി ഒക്ടോബർ 8നാണ് പഴയ ഗർഡറുകൾ നീക്കി തുടങ്ങിയത്. രണ്ട് മാസമാകുമ്പോഴേക്കും പുതിയ ഗർഡറുകൾ സ്ഥാപിച്ച് തുടങ്ങി. മുറിച്ച് നീക്കിയ പതിനെട്ടിൽ 8 പിയർക്യാപ്പുകളുടെയും പണികൾ പൂർത്തിയായതോടെയാണ് ഇതിന് മുകളിലായി ഗർഡറുകൾ സ്ഥാപിച്ച് തുടങ്ങിയത്. 35 ടണ്ണിലധികം ഭാരമുള്ള ഗർഡറുകൾ പ്രത്യേക വാഹനത്തിലെത്തിച്ചാണ് യന്ത്രസഹായത്തോടെ പില്ലറുകളിൽ സ്ഥാപിക്കുന്നത്. നാല് ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾ പുലർച്ചയോടെ പൂർത്തിയായി. ആകെ 102 ഗർഡറുകളാണ് സ്ഥാപിക്കേണ്ടത്.
ഡിഎംആർസിയുടെ കളമശേരിയിലെ യാര്‍ഡിലാണ് പുതിയ ഗർഡറുകൾ നിർമിക്കുന്നത്. രാത്രിയിൽ ഗർഡറുകൾ സ്ഥാപിക്കുമ്പോൾ വാഹനഗതാഗതം ഭാഗികമായി മാത്രമാണ് നിയന്ത്രിക്കുന്നത്. സെപ്റ്റംബർ 28നാണ് തകർച്ചയിലായ പാലത്തിൻ്റെ പുനർനിർമാണം തുടങ്ങിയത്. മാർച്ച് അവസാനത്തോടെ പണികൾ പൂർത്തിയാക്കാനാണ് ശ്രമമെന്ന് നിർമാണ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റി അറിയിച്ചു Reconstruction work is underway and new girders are being installed on the Palarivattom flyover. Efforts are underway to complete the installation of the girders this month. Girder installation work is carried out at night to avoid traffic jams