Wednesday, June 16, 2021

ഇടിഞ്ഞു വീണ മതിലിനടിയിൽപ്പെട്ട നായയ്ക്ക് പുനർജന്മം

Must Read

തിരുവനന്തപുരം:ഇടിഞ്ഞു വീണ മതിലിനടിയിൽപ്പെട്ട നായയ്ക്ക് പുനർജന്മം . കൊറോണ പ്രതിരോധ പ്രവർത്തകരായ വി.എസ്. പ്രശാന്തും തോമസ് വർഗീസുമാണ് നായയെ മതിലിന് അടിയിൽ നിന്നു രക്ഷിച്ചത്. ഇന്നലെ രാവിലെ മരുതൻകുഴിക്കും വേട്ടമുക്കിനും ഇടയിലാണ് സംഭവം. പ്രശാന്തും തോമസ് വർഗീസും സഞ്ചരിച്ചിരുന്ന കാറിനു മുന്നിലേക്ക് റോഡിനു മുകൾ ഭാഗത്തുള്ള വീടിന്റെ 20 അടിയോളം ഉയരമുള്ള കൂറ്റൻ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. മതിലിന് അടിയിൽ നായയും കൂടും കുടുങ്ങുകയായിരുന്നു.

വീട്ടുടമയും മകളും മുറ്റത്തു നിന്ന് കരയുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ വാഹനം നിർത്തി ഇരുവരും പുറത്തിറങ്ങി നോക്കി. മതിൽ വീണ ഭാഗത്തേക്ക് നോക്കിയപ്പോൾ കണ്ടത് സ്ലാബിനടിയിൽ കുടുങ്ങിക്കിടക്കുന്ന വളർത്തു നായയെയാണ്. മതിലിനോടു ചേർത്തു പണിതിരുന്ന കൂടുസഹിതമാണ് റോഡിലേക്ക് ഇടിഞ്ഞുവീണിരിക്കുന്നത്. പ്രശാന്തും തോമസ് വർഗീസും പരിസരത്തുണ്ടായിരുന്ന ചിലരും ചേർന്ന് സ്ലാബ് ഉയർത്തി നായയെ പുറത്തെടുക്കാനായി പരിശ്രമിച്ചിട്ടും സ്ലാബ് ഉയർത്താനായില്ല.

ഫയർഫോഴ്സിനെ വിളിച്ചാൽ അവരെത്തുമെങ്കിലും അതുവരെ കാത്തു നിന്നാൽ നായയുടെ ജീവൻ അപകടത്തിലാകുമോയെന്നായി ആശങ്ക. മറ്റെല്ലാവരും പകച്ചു നിൽക്കേ പ്രശാന്തും തോമസും ചേർന്ന് കാറിൽ നിന്ന് ജാക്കി പുറത്തെടുത്ത് സ്ലാബിനടിയിൽ വച്ച് ലിവറുപയോഗിച്ച് ഉയർത്തി. നായയെ മറ്റുള്ളവരെല്ലാം ചേർന്ന് പുറത്തെടുക്കുകയായിരുന്നു. നായ പൂർണ ആരോഗ്യവാനായി ഇരിക്കുന്നുവെന്ന് ഉടമ അറിയിച്ചു.

Leave a Reply

Latest News

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി

ബെംഗളൂരു: ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. ബിനീഷിന്‍റെ അഭിഭാഷകന് അസുഖമായതിനെ തുടർന്ന് പത്ത് ദിവസം...

More News