Friday, June 25, 2021

എൻ.ഇ.എഫ്.ടി വഴിയുള്ള പണമിടപാടുകൾ തടസപ്പെടുമെന്ന് ആർ.ബി.ഐ

Must Read

ന്യൂഡൽഹി: എൻ.ഇ.എഫ്​.ടി(നാഷണൽ ഇലക്​ട്രോണിക്​ ഫണ്ട്​ ട്രാൻസഫർ) വഴിയുള്ള പണമിടപാടുകൾ തടസപ്പെടുമെന്ന്​ ആർ.ബി.ഐ. ഇന്ന്​ രാത്രി മുതൽ ഞായറാഴ്ച ഉച്ച വരെയാണ്​ സേവനങ്ങൾ തടസപ്പെടുകയെന്ന്​​ ആർ.ബി.ഐ വ്യക്​തമാക്കി. അത്യാവശ്യ ഇടപാടുകൾക്ക്​ ആർ.ടി.ജി.എസ്​ ഉപയോഗിക്കാമെന്നും ആർ.ബി.ഐ അറിയിച്ചു.

എൻ.ഇ.എഫ്​.ടി സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള നടപടികളാണ്​ പുരോഗമിക്കുന്നത്​. ഇതിനാലാണ്​ സേവനം തടസപ്പെടുന്നതെന്ന്​ ആർ.ബി.ഐ പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു. ഇതേ രീതിയിൽ ആർ.ടി.ജി.എസ്​ സേവനത്തിന്‍റെ സാ​ങ്കേതിക മാറ്റവും നേരത്തെ നടപ്പാക്കിയിരുന്നുവെന്ന്​ ആർ.ബി.ഐ അറിയിച്ചു.

സേവനം തടസപ്പെടുന്ന വിവരം എല്ലാ ബാങ്കുകളും ഉപയോക്​താക്കളെ അറിയിക്കണം. ഇതിന്​ പിന്നാലെ പൊതുമേഖല ബാങ്കായ എസ്​.ബി.ഐ ഉൾപ്പടെയുള്ളവർ സേവനം തടസപ്പെടുമെന്ന്​ അറിയിച്ച്​ രംഗത്തെത്തി

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News