Sunday, October 17, 2021

ഈ മാസം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പോടെ രവി ശാസ്ത്രി ഇന്ത്യൻ ടീമിന്റെ പരിശീലകസ്ഥാനം ഒഴിയുകയാണ്

Must Read

ഈ മാസം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പോടെ രവി ശാസ്ത്രി ഇന്ത്യൻ ടീമിന്റെ പരിശീലകസ്ഥാനം ഒഴിയുകയാണ്. പുതിയ പരിശീലകനെ കണ്ടെത്താനുള്ള നടപടികൾ ഇതിനകം തന്നെ ബിസിസിഐ ആരംഭിച്ച് കഴിഞ്ഞു.

ട്വന്റി 20 ലോകകപ്പിനു ശേഷം ഇന്ത്യയ്ക്ക് ന്യൂസീലൻഡിനെതിരേ പരമ്പരയുണ്ട്. ഈ പരമ്പരയിൽ ഇന്ത്യയുടെ താത്കാലിക പരിശീലകനാകണമെന്നാവശ്യപ്പെട്ട് മുൻ താരവും നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡിനെ സമീപിക്കാനൊരുങ്ങുകയാണ് ബിസിസിഐ.

പുതിയ പരിശീലകനെ നിയമിക്കാൻ കാലതാമസമെടുക്കുന്ന സാഹചര്യത്തിലാണ് ദ്രാവിഡിനോട് താത്കാലികമായി ചുമതലയേൽക്കാൻ ബിസിസിഐ ആവശ്യപ്പെടാനൊരുങ്ങുന്നത്.

നിലവിൽ ഏതാനും ഓസ്ട്രേലിയൻ പരിശീലകർ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തിനായി ബോർഡിനെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യക്കാരനെ തന്നെ പരിശീലകനായി വേണമെന്ന നിലപാടിലാണ് ബോർഡ്.

നേരത്തെ ടീമിന്റെ മുഖ്യ പരിശീലകനാകാനുള്ള ബിസിസിഐയുടെ ഓഫർ ഇത്തവണയും രാഹുൽ ദ്രാവിഡ് നിരസിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 48-കാരനായ ദ്രാവിഡ് നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി യുടെ തലവനാണ്. ഇതോടൊപ്പം ഇന്ത്യൻ അണ്ടർ-19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനാണ്.

നേരത്തെ 2016, 2017 വർഷങ്ങളിലും ബിസിസിഐ സീനിയർ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ദ്രാവിഡിനെ സമീപിച്ചിരുന്നു. എന്നാൽ അന്ന് ആ ഓഫർ നിരസിച്ച ദ്രാവിഡ് ജൂനിയർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത്തവണയും ദ്രാവിഡ് ഈ തീരുമാനത്തിൽ നിലകൊണ്ടുവെന്നാണ് റിപ്പോർട്ട്.

Leave a Reply

Latest News

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട്...

More News