സംസ്ഥാനത്തെ റേഷൻ വിതരണം 5–ാം ദിവസവും ഭാഗികമായി സ്തംഭിച്ചു

0

തിരുവനന്തപുരം ∙ സംസ്ഥാനത്തെ റേഷൻ വിതരണം 5–ാം ദിവസവും ഭാഗികമായി സ്തംഭിച്ചു. ഇന്നലെ എട്ടരയോടെ റേഷൻ കടകൾ തുറന്നപ്പോൾ ഒരു മണിക്കൂറോളം ഇ പോസ് സംവിധാനം പ്രവർത്തിച്ചെങ്കിലും 9.45 ന് തകരാറിലായി. കടകളുടെ സമയം ക്രമീകരിച്ചതിനു പിന്നാലെ ഉച്ചയ്ക്കു ശേഷം വിതരണം നടന്നു. 13,000 റേഷൻ കടകൾ വഴി 2.10 ലക്ഷം കാർഡ് ഉടമകൾ സാധനങ്ങൾ വാങ്ങി. തകരാർ പരിഹരിക്കും വരെ കടകളുടെ പ്രവർത്തന സമയം ജില്ലാടിസ്ഥാനത്തിൽ ക്രമീകരിച്ചു.

∙ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ കടകൾ രാവിലെ 8.30 മുതൽ 12 വരെ.

∙ തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ കടകൾ ഉച്ച തിരിഞ്ഞ് 3.30 മുതൽ 6.30 വരെ.

∙ ഈ മാസം 18 വരെയാണു ക്രമീകരണം. രാവിലെ തുറക്കുന്ന കടകളിലായി 46.49 ലക്ഷവും ഉച്ച കഴിഞ്ഞു പ്രവർത്തിക്കുന്ന കടകളിലായി 45.32 ലക്ഷവും കാർഡ് ഉടമകളാണുള്ളത്.

Leave a Reply