റാഷിദ് ഖാന്റെ നോ ലുക്ക് സിക്സ്, ഫ്ളിക്ക് കണ്ട് കണ്ണുതള്ളി ആരാധകർ

0

കറാച്ചി: സ്പിൻ മാന്ത്രികൻ റാഷിദ് ഖാന്റെ ബാറ്റിങ് വെടിക്കെട്ട് നടത്തുന്നതിലെ മികവും ക്രിക്കറ്റ് ലോകം പലപ്പോഴും കണ്ടിട്ടുണ്ട്. ഇപ്പോഴിതാ നോ ലുക്ക് സിക്സുമായി ആരാധകരെ വിസ്മയിപ്പിക്കുകയാണ് അഫ്​ഗാൻ താരം.

രോഹിത് ശർമ, കോഹ് ലി, പിന്നെ? സ്വപ്ന ഹാട്രിക് തികയ്ക്കാൻ വേണ്ട വിക്കറ്റിലേക്ക് ചൂണ്ടി ഷഹീൻ അഫ്രീദി
അണ്ടർ 19 ലോകകപ്പ് മത്സരത്തിന് ഇടയിൽ ഭൂചലനം, 5.2 തീവ്രത രേഖപ്പെടുത്തി
പാകിസ്ഥാൻ സൂപ്പർ ലീ​ഗിലാണ് റാഷിദിന്റെ നോ ലുക്ക് സിക്സ് വന്നത്. പിസിഎല്ലിൽ ലാഹോർ ക്യുലാൻഡേഴ്സിന്റെ താരമാണ് റാഷിദ്. മുൾട്ടാൻ സുൽത്താൻസിന് എതിരെ ബാറ്റിങ്ങിന് ഇറങ്ങിയ റാഷിദ് നേരിട്ട ആദ്യ പന്ത് തന്നെ നിലം തൊടീക്കാതെ അതിർത്തി കടത്തി. ഇവിടെ റാഷിദിന്റെ അനായാസമുള്ള റിസ്റ്റി ഫ്ളിക്ക് സിക്സുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

കളിയിൽ നാല് പന്തിൽ നിന്ന് 17 റൺസുമായി റാഷിദ് ഖാൻ പുറത്താവാതെ നിന്നു. കളിയിൽ ഒരു വിക്കറ്റാണ് റാഷിദ് വീഴ്ത്തിയത്. ലാഹോർ ടീം 200ന് മുകളിൽ സ്കോർ ഉയർത്തി. എന്നാൽ സുൽത്താൻസ് അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയ ലക്ഷ്യം മറികടന്നു. മുഹമ്മദ് റിസ്വാന്റേയും ഷാൻ മസൂദിന്റേയും അർധ ശതകത്തിന്റെ മികവിലായിരുന്നു ഇത്.

Leave a Reply