തീരക്കടലിൽ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ വലയിൽ അപൂർവയിനം മത്സ്യം കുടുങ്ങി

0

തീരക്കടലിൽ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ വലയിൽ അപൂർവയിനം മത്സ്യം കുടുങ്ങി. ജെല്ലിഫിഷ് പോലെ തോന്നിക്കുന്ന ഈ മത്സ്യത്തിന്‌ ഇളം ചുവപ്പ് നിറമാണ്. കടും ചുവപ്പുള്ള ചിറകുകളിൽ ഇടയ്ക്കിടെ വെളുത്ത വരകളുണ്ട്. ഉദ്ദേശം എട്ട് ഇഞ്ച് നീളവും 200 ഗ്രാം തൂക്കവും വരും. പരന്നിട്ടാണ്.

വെള്ളിയാഴ്ച രാവിലെ കുഴുപ്പിള്ളി ബീച്ചിൽ ചെറുവഞ്ചിയിൽ മത്സ്യബന്ധനത്തിനു പോയവർക്കാണ് അപൂർവ മത്സ്യം കിട്ടിയത്. ഇതിനുമുമ്പ് ഇത്തരം മത്സ്യം കണ്ടിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഒരു പാത്രത്തിൽ കടൽവെള്ളം നിറച്ച് ഈ അപൂർവ മത്സ്യത്തെ ഇവർ ജീവനോടെ അതിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply