ന്യൂഡൽഹി: യെസ് ബാങ്ക് ലിമിറ്റഡിന്റെ സഹസ്ഥാപകനും മുൻ ചെയർമാനുമായ റാണ കപൂർ അറസ്റ്റിൽ. പിഎംഎൽഎ ആക്ട് പ്രകാരമാണ് റാണ കപൂറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്.
പഞ്ചാബ്, മഹാരാഷ്ട്ര കോപറേറ്റിവ് ബാങ്കിലെ 6,000 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ജയിൽ ശിക്ഷയനുഭവിക്കുന്ന രാകേഷ് വധാവനും സാരംഗ് വധാവനും 200 കോടി രൂപയുടെ വായ്പ നൽകിയ കുറ്റത്തിനാണ് റാണ കപൂറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
റാണ കപൂറുമായി ക്രിമിനൽ ഗൂഢാലോചനയിലൂടെയാണ് 200 കോടി രൂപ സ്വന്തമാക്കിയതെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
യെസ് ബാങ്കിനെ സാന്പത്തിക ബാധ്യതയിൽ നിന്ന് രക്ഷിക്കാൻ കുറുക്കുവഴിയിലൂടെ ധനസന്പാധനമാണ് പണമിടപാടിലൂടെ നടന്നതെന്നും, കോടികളുടെ ഈ ഇടപാട് യെസ് ബാങ്ക് ശൃംഖലയിൽ തന്നെയാണ് നടന്നതെന്നും ഇഡി അറിയിച്ചു.
English summary
Rana Kapoor, co-founder and former chairman of Yes Bank Ltd. arrested