Sunday, June 20, 2021

പ്രതിപക്ഷ നേതാവ് സ്ഥാനവും യു.ഡി.എഫ് ചെയർമാൻ സ്ഥാനവും രാജിവെയ്ക്കാനൊരുങ്ങി രമേശ് ചെന്നിത്തല; കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാൻ മുല്ലപ്പള്ളി രാമചന്ദ്രനും

Must Read

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കനത്ത തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തില്‍, പ്രതിപക്ഷ നേതാവ് സ്ഥാനവും യു.ഡി.എഫ് ചെയർമാൻ സ്ഥാനവും രാജിവെയ്ക്കാനൊരുങ്ങി രമേശ് ചെന്നിത്തല. രണ്ടു സ്ഥാനങ്ങളും ഉടൻ രാജിവെയ്ക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. രമേശ് ചെന്നിത്തല പരാജയം ഉണ്ടായാല്‍ ഈ പദവിയില്‍ തുടരില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു.

തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള സാധ്യതയും നേതാക്കൾ പങ്കുവെച്ചു.

പരാജയത്തിന്റ അടിസ്ഥാനത്തില്‍ സമ്പൂര്‍ണ അഴിച്ചുപണി വേണമെന്ന ആവശ്യവും ശക്തമാണ്. സര്‍വേ ഫലങ്ങളെല്ലാം തുടര്‍ഭരണം പ്രവചിച്ചപ്പോഴും ഇത്രയും ദയനീയ തോല്‍വി കോണ്‍ഗ്രസ് പ്രതീക്ഷിച്ചില്ല. 93 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ജയിക്കാനായത് വെറും 21 സീറ്റിലാണ്.

പ്രതിപക്ഷ നേതാവായി അടുത്ത പരിഗണന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുതന്നെയാണ്.

പക്ഷേ പരാജയത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും അദ്ദേഹത്തിനും ഒഴിഞ്ഞു നില്‍ക്കാനാകില്ലെന്ന് മാത്രമല്ല, സ്ഥാനാര്‍ഥി ലിസ്റ്റില്‍ ചില പേരുകാര്‍ക്കുവേണ്ടി വാശിപിടിച്ച അദ്ദേഹത്തിനും പങ്ക് സമ്മതിക്കാതെ വയ്യ. ആ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകുമോ എന്ന് സംശയമാണ്.

അങ്ങനെ ഒന്നാം നിര മാറിനിന്നാല്‍ പിന്നെ പരിഗണിക്കുന്ന രണ്ടാം നിരയില്‍ പ്രമുഖന്‍ പിടി തോമസാണ്. പക്ഷേ പിടിക്ക് ഗ്രൂപ്പ് പിന്തുണ ലഭിക്കില്ല. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിപക്ഷം എ ഗ്രൂപ്പാണ്. ഗ്രൂപ്പിന് നേതാവിനെ തീരുമാനിക്കാന്‍ അവസരം ലഭിക്കുകയും ഉമ്മന്‍ ചാണ്ടി മാറിനില്‍ക്കുകയും ചെയ്താല്‍ അടുത്ത അവസരം തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരിക്കും.

ഇനി ചെറുപ്പക്കാര്‍ മതിയെന്ന് ഹൈക്കമാന്‍റ് തീരുമാനിച്ചാല്‍ അവസരം ലഭിക്കുക പിസി വിഷ്ണുനാഥിനായിരിക്കും. ഐ ഗ്രൂപ്പില്‍ നിന്നും വിഡി സതീശന് വരാന്‍ ആഗ്രഹമുണ്ടെങ്കിലും കോണ്‍ഗ്രസിനെ ഇന്നത്തെ ഗതികെട്ട അവസ്ഥയിലേയ്ക്ക് എത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച സതീശനെ മറ്റാരും അംഗികരിക്കില്ല. എന്തായാലും സര്‍ക്കാര്‍ 21 മന്ത്രിമാരെയും തീരുമാനിച്ചു കഴിഞ്ഞാലും ഏക പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് വൈകിയേക്കും.

Leave a Reply

Latest News

മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം

മുംബൈ: കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയില്‍ നിന്ന് കരകയറുന്ന മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച കേസുകള്‍ കണ്ടെത്തി. രത്‌നഗിരി, നവി മുംബൈ,...

More News