Sunday, December 5, 2021

വ്യാജരേഖ ചമച്ച്‌ വിവിധ ബാങ്കുകളെ കബളിപ്പിച്ചു; ഒരു കോടിയോളം രൂപയുടെ വായ്‌പാതട്ടിപ്പു നടത്തി; സിനിമാ നിര്‍മാതാവിനെ രാമപുരം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

Must Read

രാമപുരം: വ്യാജരേഖ ചമച്ച്‌ വിവിധ ബാങ്കുകളെ കബളിപ്പിച്ച്‌ ഒരു കോടിയോളം രൂപയുടെ വായ്‌പാതട്ടിപ്പു നടത്തിയ കേസില്‍ സിനിമാ നിര്‍മാതാവിനെ രാമപുരം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഏഴാച്ചേരി താമരമുക്ക്‌ കട്ടക്കനടയില്‍ ബിജു ജെ. കട്ടക്കലിനെ(44)യാണ്‌ രാമപുരം സി.ഐ: കെ.എന്‍. രാജേഷ്‌, എസ്‌.ഐ: പി.എസ്‌. അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
2009-ല്‍ ഏഴാച്ചേരി സര്‍വീസ്‌ സഹകരണ ബാങ്കില്‍നിന്നു വസ്‌തു പണയപ്പെടുത്തി ഇയാള്‍ വായ്‌പ എടുത്തിരുന്നു.കുടിശികകൂടി ചേര്‍ത്ത്‌ 24 ലക്ഷത്തോളം രൂപ ബാധ്യതയായി നിലനിലനില്‍ക്കെ ഇതേ സ്‌ഥലത്തിന്റെ ആധാരവും രേഖകളും വ്യാജമായി ചമച്ചു കോട്ടയം ജില്ലാ ബാങ്കിന്റെ കൊല്ലപ്പളളി ശാഖയില്‍നിന്നു വായ്‌പഎടുത്തതായി പോലീസ്‌ പറഞ്ഞു. വാഗമണ്ണിലെ സ്വന്തം റിസോര്‍ട്ടില്‍ നിന്നാണ്‌ ഇയാളെ കസ്‌റ്റഡിയിലെടുത്തത്‌. ചോദ്യം ചെയ്‌തശേഷം പാലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.
വിവിധ ബാങ്കുകളെ കബളിപ്പിച്ച സംഭവത്തില്‍ പാലാ, മേലുകാവ്‌ പോലീസ്‌ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ടെന്നും അതിനാല്‍ വീണ്ടും കസ്‌റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യുമെന്നും പോലീസ്‌ പറഞ്ഞു.2018 ല്‍ പുറത്തിറങ്ങിയ മലയാള സിനിമയുടെ നിര്‍മാതാവാണ്‌ ഇയാള്‍. മറ്റൊരുസിനിമ നിര്‍മിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നുവെന്നും പോലീസ്‌ പറഞ്ഞു. ഏഴാച്ചേരി ബാങ്ക്‌ അധികൃതരുടെ പരാതിയിലാണ്‌ ഇയാളെ ഇപ്പോള്‍ അറസ്‌റ്റ്‌ ചെയ്‌തിട്ടുള്ളത്‌.

Leave a Reply

Latest News

ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പ്! സ്റ്റിയറിങിന് മുന്നിലെത്തി തല പൊക്കി; പരിഭ്രാന്തി

തൃശൂർ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. കാറിനുള്ളിലെ മീറ്റർ ബോർഡിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പുതുക്കാടാണ് സംഭവം.ബിജെപി മണ്ഡലം പ്രസിഡന്റുമാരായ...

More News