Thursday, May 13, 2021

സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും

Must Read

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ റംസാൻ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് വിശ്വാസികള്‍ റമദാനെ വരവേല്‍ക്കുന്നത്. പള്ളികളും വീടുകളും ശുചീകരിച്ച് വിശുദ്ധമാസത്തെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് വിശ്വാസികള്‍.

കൊവിഡ് പ്രോട്ടോക്കോളിനെ തുടര്‍ന്ന് കഴിഞ്ഞതവണ റമദാനില്‍ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ ഉണ്ടായിരുന്നില്ല. ഇത്തവണ നിബന്ധനകള്‍ പാലിച്ചുകൊണ്ട് തന്നെ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ ഉണ്ടാകുമെന്നാണ് അറിയിപ്പ്.

Leave a Reply

Latest News

ജയിലിലായ ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം ആശുപത്രിയിൽ

ഛണ്ഡിഗഡ്: ജയിലിലായ ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം ആശുപത്രിയിൽ. രക്തസമ്മർദത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയിൽ ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നു...

More News