രജിനെ കൊലപ്പെടുത്തിയത്‌ ആസൂത്രിതം; നിഖില്‍ പൈലി തോക്കുമായി നില്‍ക്കുന്ന ചിത്രം പുറത്തുവിട്ടു

0

കട്ടപ്പന: പൈനാവില്‍ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയത്‌ ആസൂത്രിതമായിട്ടാണെന്നു സി.പി.എം. ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്‌ ആരോപിച്ചു. അറസ്‌റ്റിലായ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ നിഖില്‍ പൈലി ആയുധ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും സാമൂഹിക മാധ്യമങ്ങളിലെഇത്തരം ചിത്രങ്ങളില്‍നിന്നു പ്രതിയുടെ അക്രമവാസന തിരിച്ചറിയാനാകുമെന്നും സി.വി. വര്‍ഗീസ്‌ ആരോപിച്ചു. കോണ്‍ഗ്രസിലെ ഉന്നത നേതാക്കളോടൊപ്പം നിഖില്‍ പൈലി നില്‍ക്കുന്ന ചിത്രങ്ങളും വര്‍ഗീസ്‌ പ്രദര്‍ശിപ്പിച്ചു.
കൊലപാതകം ഇരന്നുവാങ്ങിയതാണെന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ പ്രസ്‌താവന ഖേദകരമാണ്‌. ഇത്തരം സംഭവങ്ങളെ പരസ്യമായി ന്യായീകരിക്കുകയും കൊലപാതകികള്‍ക്ക്‌ പരസ്യമായി സംരക്ഷണം കൊടുക്കുകയുമാണു കെ.പി.സി.സി. പ്രസിഡന്റ്‌ ചെയ്യുന്നത്‌. യൂത്ത്‌ കോണ്‍ഗ്രസുകാര്‍ക്ക്‌ ആയുധ പരിശീലനം കൊടുക്കുന്നതും ആക്രമിക്കുന്നവരുടെ മരണം ഉറപ്പുവരുത്തുന്നതുമാണു കോണ്‍ഗ്രസിന്റെ പുതിയ സംസ്‌കാരമെന്നും സി.വി. വര്‍ഗീസ്‌ പറഞ്ഞു. സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റ്‌ അംഗം കെ.എസ്‌. മോഹനന്‍, കട്ടപ്പന ഏരിയാ സെക്രട്ടറി വി.ആര്‍. സജി എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave a Reply