Thursday, May 13, 2021

കൊവിഡ് പ്രതിരോധത്തിന് സായുധസേന സജ്ജമാണെന്ന് രാജ്നാഥ് സിംഗ്

Must Read

കൊവിഡ് പ്രതിരോധത്തിൽ പ്രതിരോധമന്ത്രാലയം സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇതിനായി സായുധസേന സജ്ജമാണെന്നും രാജ്നാഥ് സിംഗ് അറിയിച്ചു.

പ്രാദേശികതലത്തിൽ സേന പ്രവർത്തിക്കും. പ്രതിരോധമന്ത്രാലയത്തിൻ്റെ പ്രവർത്തനങ്ങൾ ഉന്നതതലത്തിൽ വിലയിരുത്തുമെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു.

ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, ആർമി ഷീഫ് ജനറൽ എംഎം നരവാണെ, നേവി ചീഫ് അഡ്മിറൽ കരംബീർ സിം​ഗ്, ഡിആർഡിഒ ചെയർമാൻ ജി സതീഷ് റെഡ്ഡി എന്നിവരുമായി രാജ്നാഥ് സിം​ഗ് നടത്തിയ വെർച്വൽ മീറ്റിം​ഗിലാണ് സ്ഥിതി​ഗതികൾ വിലയിരുത്തിയത്.

വിവിധ പ്രദേശങ്ങളിൽ നിന്ന് ഓക്സിജൻ എയർലിഫ്റ്റ് ചെയ്ത് എത്തുക്കുന്ന തിരക്കിലാണ് വ്യോമസേന. ഇതിനൊപ്പം കരസേന കൂടി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജ്ജമാകും.

English summery

Rajnath Singh says armed forces ready for Kovid defense

Leave a Reply

Latest News

ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു

തിരുവനന്തപുരം: ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇത് ശനിയാഴ്ച കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.. ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്‌വടക്ക് പടിഞ്ഞാറ്...

More News