Monday, January 18, 2021

രജിത് കുമാർ ഇന്ന് വൈകിട്ട് നെടുമ്പാശേരി പോലീസ് സ്റ്റേഷനിൽ കീഴടങ്ങും

Must Read

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍, എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍, എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....

തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം. വാഹനപരിശോധനക്കിടെ സൈനികനാണ് പൊലീസിനെ ആക്രമിച്ചത്. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാർക്ക് പരിക്കേറ്റു. ഒരു എസ്ഐയുടെ കൈയൊടിഞ്ഞു. സംഭവത്തില്‍...

ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരേ ഉയർന്ന വ്യാജ സി.ഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിർദേശം

കൊച്ചി: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരേ ഉയർന്ന വ്യാജ സി.ഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിർദേശം. കൃത്രിമ...

കൊച്ചി: റിയാലിറ്റി ഷോ താരം രജിത് കുമാർ ഇന്ന് വൈകിട്ട് നെടുമ്പാശേരി പോലീസ് സ്റ്റേഷനിൽ കീഴടങ്ങും. രജിത് തിരുവനന്തപുരത്തെ വീട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് ഇയാളുടെ വീട്ടിലെത്തി. വീട്ടിലുണ്ടായിരുന്ന രജിത് പൊലീസുമായി സംസാരിക്കുകയും ഇന്നു തന്നെ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്. രജിതിന്‍റെ വീട്ടില്‍ സന്ദര്‍ശകര്‍ക്ക് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ സ്ഥിരീകരിച്ച രജിത് കുമാര്‍ സ്വദേശമായ ആറ്റിങ്ങലില്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. രജിതിനെ തേടി ആറ്റിങ്ങല്‍ പൊലീസ് വീട്ടിലെത്തിയെങ്കിലും താന്‍ ഇന്ന് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാവുമെന്ന് ഇദ്ദേഹം അറിയിച്ചതായാണ് വിവരം. സ്റ്റേഷനിലേക്ക് വരുന്ന കാര്യം രജിത് നെടുമ്പാശ്ശേരി പൊലീസിനേയും അറിയിച്ചിട്ടുണ്ട്.

രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയ സംഭവത്തിൽ  ഇതുവരെ 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം, തൃശ്ശൂർ, ഇടുക്കി, കൊല്ലം  ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. എറണാകുളം ജില്ലാ കലക്ടറുടെ നിർദേശപ്രകാരം രജിത്കുമാറടക്കം എഴുപത്തിയഞ്ച് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. അറസ്റ്റിലായവരെ കൂടാതെ രജിതിനെ സ്വീകരിക്കാനെത്തിയ മറ്റു അന്‍പതോളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍, സമൂഹ മാധ്യമങ്ങളിലെ ദൃശ്യങ്ങൾ എന്നിവ പരിശോധിച്ചാണ് ആളുകളെ തിരിച്ചറി‍ഞ്ഞിത്. അറസ്റ്റിലായ പ്രതികളെയെല്ലാം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ആളുകൾ കൂട്ടം കൂടുന്നതടക്കം എല്ലാ പൊതുപരിപാടികളും കർശനമായി ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നിലനിൽക്കുന്നതിനിടയിലാണ് വിമാനത്താവള പരിസരത്ത് നിയമം ലംഘിച്ച്  നൂറുകണക്കിനാളുകൾ ഒത്തുകൂടിയത്. സംഭവത്തിൽ വിമാനത്താവള അധികൃതർക്ക് വിഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സിയാൽ മാനേജിംഗ് ഡയറക്ടർക്ക് മന്ത്രി വി. എസ്. സുനിൽ കുമാർ നിർദ്ദേശം നൽകിയിരുന്നു.

Previous articleകൊവിഡ് 19 ഭീതിയും ജാഗ്രതയും തുടരുന്നതിനിടെ കെഎസ്‍ഡിപി ഡയറക്ടര്‍ എം ജി രാജമാണിക്യം ലണ്ടനിലേക്ക് ലേബര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജൻ തായ്ലൻറിലേക്ക്; വിദേശയാത്രക്ക് അനുമതി നൽകിയത് വിവാദത്തിൽ
Next articleഞാൻ എല്ലായിടത്തുനിന്നും വിട്ടൊഴിഞ്ഞ് സ്വന്തമായി കൈലാസ എന്നൊരു രാജ്യം സ്ഥാപിച്ചപ്പോൾ ചില ഇന്ത്യക്കാർ എന്നെ നോക്കി ചിരിച്ചു, പരിഹസിച്ചു. ഇപ്പോള്‍ ലോകമാകെ സമൂഹികമായ ഇടപെടലില്‍നിന്ന് എങ്ങനെ വിട്ടുനില്‍ക്കാമെന്നു ചിന്തിക്കുകയാണ്. അന്ന് എന്നെ കളിയാക്കിയവര്‍ കോവിഡ്–19 ല്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം തടവിലായിരിക്കുന്നു. പരമശിവന്‍ നമ്മളെ രക്ഷിക്കും’ –വിവാദ ആൾദൈവം നിത്യാനന്ദ

Leave a Reply

Latest News

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍, എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍, എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....

തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം. വാഹനപരിശോധനക്കിടെ സൈനികനാണ് പൊലീസിനെ ആക്രമിച്ചത്. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാർക്ക് പരിക്കേറ്റു. ഒരു എസ്ഐയുടെ കൈയൊടിഞ്ഞു. സംഭവത്തില്‍ കെൽവിൻ വിൽസ് എന്ന സൈനികനെ പൊലീസ് അറസ്റ്റ്...

ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരേ ഉയർന്ന വ്യാജ സി.ഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിർദേശം

കൊച്ചി: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരേ ഉയർന്ന വ്യാജ സി.ഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിർദേശം. കൃത്രിമ രേഖകൾ നൽകിയതിന് ബിജുരമേശിനെതിരെ നടപടിയെടുക്കാനാവില്ല എന്ന...

കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ റിപബ്ലിക് ദിനത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ റിപബ്ലിക് ദിനത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനം പൊലീസിന്‍റെ വിഷയമാണെന്നും തീരുമാനമെടുക്കേണ്ടത് പൊലീസാണെന്നും സുപ്രീംകോടതി...

തൈക്കുടത്ത് എട്ട് വയസുകാരന് സഹോദരീ ഭർത്താവിന്റെ ക്രൂരപീഡനം

കൊച്ചി: തൈക്കുടത്ത് എട്ട് വയസുകാരന് സഹോദരീ ഭർത്താവിന്റെ ക്രൂരപീഡനം. കടയിൽ പോയി വരാൻ വൈകിയെന്ന് ആരോപിച്ച് ചട്ടുകവും തേപ്പ്പെട്ടിയുമുപയോഗിച്ച് കുട്ടിയുടെ കാലിനടിയിൽ പൊള‌ളിച്ചു. കുട്ടിയുടെ കാലിനടിയിൽ തൊലി അടർന്ന് ഇളകിയതായി...

More News