Sunday, January 17, 2021

ബെഞ്ചമിൻ സ്റ്റോക്സും സഞ്ജു സാംസണും നിറഞ്ഞാടിയതോടെ രാജസ്ഥാന് ഗംഭീര വിജയം

Must Read

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262,...

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം...

സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യ...

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

ദുബൈ: തൻ്റെ പെരുമക്കൊത്ത പ്രകടനവുമായി സാക്ഷാൽ ബെഞ്ചമിൻ സ്റ്റോക്സും പന്തിനോടുള്ള പ്രണയം തിരിച്ചുപിടിച്ച് സഞ്ജു സാംസണും നിറഞ്ഞാടിയതോടെ രാജസ്ഥാന് ഗംഭീര വിജയം. മുംബൈയുടെ പേരുകേട്ട ബൗളിംഗ് നിരയെ ബെന്‍ സ്റ്റോക്സും സഞ്ജു സാംസണും ചേര്‍ന്ന് അടിച്ചുപറത്തിയപ്പോള്‍ ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണ പോരാട്ടത്തില്‍ രാജസ്ഥാന് അവിസ്മരണീയ വിജയം. 60 പന്തിൽ നിന്നും 107 റൺസെടുത്ത സ്റ്റോക്സും 31 പന്തുകളിൽ നിന്നും 54 റൺസെടുത്ത സഞ്ജുവും മുംബൈ ബൗളർമാരെ തല്ലിയോടിച്ചു.

മുംബൈ ഉയർത്തിയ 195 റൺസി​െൻറ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക്​ ബാറ്റ്​ വീശിയ രാജസ്ഥാനായി സ്​റ്റോക്​സ്​​ അവതരിക്കുകയായിരുന്നു. റോബിൻ ഉത്തപ്പയും സ്​റ്റീവൻ സ്​മിത്തും പുറത്തായ ശേഷം ക്രീസിലെത്തിയ സഞ്​ജു ‘സെൻസിബിൾ’ ഇന്നിങ്​സാണ്​ കാഴ്​ചവെച്ചത്​. സിംഗിളുകളിൽ തുടങ്ങിയ ഇന്നിങ്​സിന്​ നിറച്ചാർത്തായി സിക്​സറുകളും ബൗണ്ടറികളും വിരുന്നെത്തി. കണക്കുകൂട്ടി ബാറ്റ്​ വീശിയ രാജസ്ഥാൻ 18.2 ഓവറുകളിൽ വിജയത്തിലെത്തി.

മുംബൈയുടെ വലിയ വിജയലക്ഷ്യത്തിന് മുന്നില്‍ രാജസ്ഥാന് തുടക്കത്തില്‍ അടിതെറ്റി. 11 പന്തില്‍ 13 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയെ രണ്ടാം ഓവറില്‍ പാറ്റിന്‍സണ്‍ കീറോണ്‍ പൊള്ളാര്‍ഡിന്‍റെ കൈകളിലെത്തിച്ചു. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും സ്റ്റോക്സും ചേര്‍ന്ന് സ്കോര്‍ 44ല്‍ എത്തിച്ചെങ്കിലും സ്മിത്തിനെ ബൗള്‍ഡാക്കി പാറ്റിന്‍സണ്‍ വീണ്ടും മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. വിക്കറ്റുകള്‍ വീഴുമ്പോഴും തകര്‍ത്തടിച്ച സ്റ്റോക്സ് ആണ് തുടക്കത്തില്‍ രാജസ്ഥാന്‍റെ സ്കോറിംഗ് നിരക്ക് താഴാതെ കാത്തത്.

സഞ്ജു സാംസണും ബെന്‍ സ്റ്റോക്സും ക്രീസില്‍ ഒത്തു ചേര്‍ന്നതോടെ മുംബൈയുടെ പിടി അയഞ്ഞു. ബുമ്രയെയും ബോള്‍ട്ടിനെയും രാഹുല്‍ ചാഹറിനെയും പറത്തിയ സഞ്ജുവും സ്റ്റോക്സും മുംബൈക്ക് ശ്വാസം വിടാന്‍പോലും സമയം നല്‍കിയില്ല. തുടക്കത്തില്‍ കരുതലോട കളിച്ച സഞ്ജു 18 പന്തില്‍ 19 റണ്‍സെന്ന നിലയിലായിരുന്നു. പതിമൂന്നാം ഓവറില്‍ പാറ്റിന്‍സണെ സിക്സിനും ഫോറിനും പറത്തിയാണ് സഞ്ജു ടോപ് ഗിയറിലായത്.

അടുത്ത ഓവറില്‍ രാഹുല്‍ ചാഹറിനും കിട്ടി സഞ്ജുവിന്റെയും സ്റ്റോക്സിന്‍റെയും വക ഓരോ സിക്സ്. മുംബൈ നായകനായ പൊള്ളാര്‍ഡ് രക്ഷകനായ ബുമ്രയെ പന്തേല്‍പ്പിച്ചെങ്കിലും ബുമ്രെയ തുടര്‍ച്ചയായി രണ്ട് തവണ ബൗണ്ടറി കടത്തി 27 പന്തില്‍ സഞ്ജു സീസണിലെ മൂന്നാം അര്‍ധസെഞ്ചുറിയിലെത്തി. ഇതിനിടെ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് പറത്തുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും സഞ്ജു സ്വന്തം പേരിലാക്കി. 23 സിക്സുകളാണ് ഈ സീസണില്‍ സഞ്ജു പറത്തിയത്. സീസണില്‍ 300 റണ്‍സും സഞ്ജു പിന്നിട്ടു.

പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ സഞ്ജുവും സ്റ്റോക്സും ചേര്‍ന്ന് 151 റണ്‍സടിച്ചുകൂട്ടി. മുംബൈക്കായി ജെയിംസ് പാറ്റിന്‍സണ്‍ രണ്ട് വിക്കറ്റെടുത്തെങ്കിലും 3.2 ഓവറില്‍ 40 റണ്‍സ് വഴങ്ങി. ബോള്‍ട്ട് നാലോവറില്‍ 40ഉം ബുമ്ര നാലോവറില്‍ 38ഉം രാഹുല്‍ ചാഹര്‍ മൂന്നോവറില്‍ 36 റണ്‍സും വിട്ടുകൊടുത്തു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. 21 പന്തില്‍ ഏഴ് സിക്സും രണ്ട് ബൗണ്ടറിയും പറത്തി 60 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് വെടിക്കെട്ടാമ് മുംബൈയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. അവസാന മൂന്നോവറില്‍ മുംബൈ 57 റണ്‍സാണ് അടിച്ചു കൂട്ടിയത്. രാജസ്ഥാനായി ആര്‍ച്ചറും ശ്രേയസ് ഗോപാലും രണ്ട് വിക്കറ്റ് വീതമെടുത്തു.

English summary

Rajasthan won by a huge margin with Benjamin Stokes and Sanju Samson

Leave a Reply

Latest News

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262,...

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം...

സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യ ദിനത്തിലെ വിജയത്തെ തുടര്‍ന്ന് അതേ രീതിയില്‍...

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഉസ്താദ് ഇനായത്ത്...

73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി

കൊല്‍ക്കത്ത: 73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി. കത്തികൊണ്ട് കഴുത്ത് മുറിച്ച ശേഷം പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കൊല്‍ക്കത്തയിലെ ബോബസാറിലെ ഫ്‌ളാറ്റിലാണ് സംഭവം. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍...

രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ച് കൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ച് കൊന്നു. തലസ്ഥാനമായ കാബൂളിലാണ് സംഭവം. സുപ്രീം കോടതിയില്‍ ജഡ്ജിമാരാണ് മരിച്ച ഇരുവരും. കോടതിയിലേക്ക് കാറില്‍ പോകുമ്പോഴാണ് ഇരുവര്‍ക്കും...

More News