Sunday, September 26, 2021

ഐ.പി.എൽ രണ്ടാം ഘട്ടത്തിന് സെപ്തംബർ 19 മുതൽ യു.എ.ഇയിൽ തിരശ്ശീല ഉയരാനിരിക്കേ രാജസ്ഥാൻ റോയൽസിന് വീണ്ടും തലവേദന

Must Read

ദുബൈ: ഐ.പി.എൽ രണ്ടാം ഘട്ടത്തിന് സെപ്തംബർ 19 മുതൽ യു.എ.ഇയിൽ തിരശ്ശീല ഉയരാനിരിക്കേ രാജസ്ഥാൻ റോയൽസിന് വീണ്ടും തലവേദന. ടീമിലെ ഏറ്റവും അവിഭാജ്യഘടകവും വെടിക്കെട്ട് ബാറ്റ്സ്മാനുമായ ഇംഗ്ലണ്ടിന്‍റെ ജോസ് ബട്ലർ ഐ.പി.എൽ രണ്ടാം ഘട്ടത്തിൽ നിന്നും പിന്മാറി.

ഭാര്യ ഗർഭിണിയായതിനാൽ പ്രസവ സമയത്ത്​ അടുത്തുവേണമെന്നതിനാലാണ് ബട്​ലറുടെ ​പിന്മാറുന്നതെന്ന്​ രാജസ്ഥാൻ റോയൽസ്​ അറിയിച്ചു. ടീമിലെ നിർണായകമായ ബാറ്റിങ്​ പൊസിഷനുകളിൽ കളിക്കാനിറങ്ങാറുള്ള ബട്​ലർ രാജസ്ഥാൻ ബാറ്റിങ്ങിന്‍റെ ന​ട്ടെല്ലാണ്​. പകരക്കാരനായി ന്യൂസിലാൻഡ്​ വിക്കറ്റ്​ കീപ്പർ ​െഗ്ലൻ ഫിലിപ്​സിനെ രാജസ്ഥാൻ ടീമിലെത്തിച്ചിട്ടുണ്ട്​. ഇംഗ്ലീഷുകാരൻ തന്നെയായ ബെൻ സ്​റ്റോക്​സ്​ മാനസിക സമ്മർദ്ദ​​ത്തെ തുടർന്ന്​ അന്താരാഷ്​ട്ര ​ക്രിക്കറ്റിൽ നിന്നും പിന്മാറിയിരുന്നു. താരവും ഐ.പി.എല്ലിൽ കളിച്ചേക്കില്ലെന്നാണ്​ റിപ്പോർട്ടുകൾ. പരിക്ക്​ ഭേദമാകാത്ത അതിവേഗ ബൗളർ ജോഫ്ര ആർച്ചറും കളിക്കില്ലെന്ന്​ ഉറപ്പായിട്ടുണ്ട്​. ഇതോടെ മൂന്ന്​ വലിയ താരങ്ങൾ ഇല്ലാതെയാകും രാജസ്ഥാന്​ കളത്തിലിറങ്ങേണ്ടി വരിക.

മലയാളി താരം സഞ്​ജു സാംസ​ണിന്‍റെ നേതൃത്വത്തിലാണ് ​രാജസ്ഥാൻ 2021 സീസണിനിറങ്ങിയത്​. ആദ്യ ഘട്ടം തീർന്നപ്പോൾ അഞ്ച്​ കളികളിൽ നിന്നും ആറുപോയന്‍റുമായി പോയന്‍റ്​ പട്ടികയിൽ അഞ്ചാമതാണ്​ രാജസ്ഥാൻ.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News