Sunday, January 23, 2022

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ബാറ്റ് ചെയ്യുന്ന രാജസ്ഥാൻ റോയൽസിന് ഭേദപ്പെട്ട തുടക്കം

Must Read

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ബാറ്റ് ചെയ്യുന്ന രാജസ്ഥാൻ റോയൽസിന് ഭേദപ്പെട്ട തുടക്കം. 15 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് ന്ഷ്ടത്തിൽ 156 റൺസ് എന്ന നിലയിലാണ് രാജസ്ഥാൻ. യശസ്വി ജയ്സ്വാളിന്റെ തകർപ്പൻ ബാറ്റിങ്ങാണ് രാജസ്ഥാന് തുണയായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് വേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ എവിൻ ലൂയിസും യശസ്വി ജയ്സ്വാളും ചേർന്ന് നൽകിയത്. അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയ ഇരുവരും 5.3 ഓവറിൽ സ്കോർ 54 റൺസ് നേടി.

എന്നാൽ മികച്ച ഫോമിൽ മുന്നേറുകയായിരുന്ന എവിൻ ലൂയിസിനെ പുറത്താക്കി അർഷ്ദീപ് സിങ് പഞ്ചാബിന് ആശ്വാസം പകർന്നു. 21 പന്തുകളിൽ നിന്ന് 36 റൺസെടുത്ത ലൂയിസിനെ അർഷ്ദീപ് മായങ്ക് അഗർവാളിന്റെ കൈയ്യിലെത്തിച്ചു. ലൂയിസിന് പകരം നായകൻ സഞ്ജു സാംസൺ ക്രീസിലെത്തി. ബാറ്റിങ് പവർപ്ലേയിൽ രാജസ്ഥാൻ ഒരു വിക്കറ്റ് നഷ്ടത്തിൽ 57 റൺസെടുത്തു.

എന്നാൽ ക്രീസിൽ നിലയുറപ്പിക്കുംമുൻപ് സഞ്ജു സാംസണെ പുറത്താക്കി ഇഷാൻ പോറെൽ അരങ്ങേറ്റം ഗംഭീരമാക്കി. സഞ്ജുവിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പർ രാഹുൽ മികച്ച ജംപിലൂടെ കൈയ്യിലാക്കി. വെറും നാല് റൺസ് മാത്രമാണ് രാജസ്ഥാൻ നായകന്റെ സമ്പാദ്യം.

പഞ്ചാബിന് വേണ്ടി എയ്ഡൻ മാർക്രം, ആദിൽ റഷീദ് എന്നിവർ അരങ്ങേറ്റം നടത്തി. രാജസ്ഥാന് വേണ്ടി ലിയാം ലിവിങ്സ്റ്റൺ, എവിൻ ലൂയിസ് എന്നിവരും അരങ്ങേറി

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News