ഐപിഎൽ കലാശപ്പോരിന് ടിക്കറ്റെടുത്ത് രാജസ്ഥാൻ റോയൽസ്

0

അഹമ്മദാബാദ്: ഐപിഎൽ കലാശപ്പോരിന് ടിക്കറ്റെടുത്ത് രാജസ്ഥാൻ റോയൽസ്. ക്വാളിഫയർ 2 പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ഏഴ് വിക്കറ്റിന് വീഴ്ത്തിയാണ് സഞ്ജുവും കൂട്ടരും ഫൈനൽ ഉറപ്പിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ രാജസ്ഥാൻ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.

ജോ​സ് ബ​ട്‌​ല​റു​ടെ സെ​ഞ്ചു​റി പ്ര​ക​ട​ന​മാ​ണ് രാ​ജ​സ്ഥാ​ന് അ​നാ​യാ​സ ജ​യം സ​മ്മാ​നി​ച്ച​ത്. ബം​ഗ​ളൂ​രു ഉ​യ​ർ​ത്തി​യ 158 റ​ണ്‍​സ് വി​ജ​ല​ക്ഷ്യം 18.1 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ രാ​ജ​സ്ഥാ​ൻ മ​റി​ക​ട​ന്നു. 60 പ​ന്തി​ൽ ആ​റ് സി​ക്സും പ​ത്ത് ഫോ​റും ഉ​ൾ​പ്പെ​ടെ 106 റ​ണ്‍​സു​മാ​യി ബ​ട്‌​ല​ർ പു​റ​ത്താ​കാ​തെ നി​ന്നു. ഈ ​സീ​സ​ണി​ൽ ബ​ട്‌​ല​ർ നേ​ടു​ന്ന നാ​ലാ​മ​ത്തെ സെ​ഞ്ചു​റി​യാ​ണ് ഇ​ത്.

ഓ​പ്പ​ണ​ർ യ​ശ​സ്വി ജ​യ്സ്‌​വാ​ൾ 21 റ​ണ്‍​സും നാ​യ​ക​ൻ സ​ഞ്ജു സാം​സ​ണ്‍ 23 റ​ണ്‍​സു​മെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​നാ​യി ജോ​ഷ് ഹാ​സി​ൽ​വു​ഡ് ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബം​ഗ​ളൂ​രു നി​ശ്ചി​ത 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 157 റ​ണ്‍​സെ​ടു​ത്തു. ര​ജ​ത് പ​ടീ​ദാ​റി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി (42 പ​ന്തി​ൽ 58) പ്ര​ക​ട​ന​മാ​ണ് ബം​ഗ​ളൂ​രു​വി​നെ ഭേ​ദ​പ്പെ​ട്ട നി​ല​യി​ലെ​ത്തി​ച്ച​ത്.

നാ​യ​ക​ൻ ഫാ​ഫ് ഡു ​പ്ലെ​സി​സ് 25 റ​ണ്‍​സും ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ 24 റ​ണ്‍​സു​മെ​ടു​ത്തു. ഷ​ഹാ​ബാ​സ് അ​ഹ​മ്മ​ദ് പു​റ​ത്താ​കാ​തെ 12 റ​ണ്‍​സെ​ടു​ത്തു. വി​രാ​ട് കോ​ഹ്‌​ലി (7), മ​ഹി​പാ​ൽ ലോം​റോ​ർ (8), ദി​നേ​ഷ് കാ​ർ​ത്തി​ക് (6) തു​ട​ങ്ങി​യ​വ​ർ നി​രാ​ശ​പ്പെ​ടു​ത്തി.

രാ​ജ​സ്ഥാ​നാ​യി ഒ​ബെ​ദ് മ​ക്കോ​യും പ്ര​സി​ദ് കൃ​ഷ്ണ​യും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here