അംഗപരിമിതയായാ ഏഴരവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രാജസ്ഥാന്‍കാരന് വധശിക്ഷ ശരിവച്ച് സുപ്രിം കോടതി

0

ന്യൂഡല്‍ഹി: അംഗപരിമിതയായാ ഏഴരവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രാജസ്ഥാന്‍കാരന് വധശിക്ഷ ശരിവച്ച് സുപ്രിം കോടതി. ഇത് അങ്ങേയറ്റഗ ദുഷിച്ച,മനസ്സാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി,സി.ടി രവികുമാര്‍ എന്നിവരാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചത്.

2013 ജനുവരി 17 നാണ് ഇയാള്‍ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പെണ്‍കുഞ്ഞിന്റെ തല അടിച്ചുതകര്‍ത്തു. തലയോട്ടിക്ക് പൊട്ടലുണ്ടായി. നിരവധി പരുക്കുകള്‍ വേറെയുമുണ്ടായിരുന്നുവെന്നും വിധിന്യായത്തില്‍ പറയുന്നു. അപൂര്‍വങ്ങളില അപൂര്‍വമായ കേസായി ഈ കേസ് മാറിയിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here