Friday, June 25, 2021

ഔട്ട് ഓഫ് റേഞ്ചിൽ രാജമല; ഓൺലൈൻ ക്ലാസ് വഴിവക്കിലാക്കി കുട്ടികൾ

Must Read

വരയാടുകൾക്ക് പേരുകേട്ട മൂന്നാർ ഇരവികുളം ദേശീയോദ്യാനത്തിലേക്കുള്ള യാത്രയിൽ വഴിവക്കിൽ കുറേ കുട്ടികൾ ഫോണും നോക്കി ഇരിക്കുന്നത് കാണം. കാറ്റ് കൊള്ളാൻ ഇരിക്കുന്നതല്ല, ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ റേഞ്ചും നോക്കിയിരിക്കുകയാണ്..?

സ്കൂൾ കുട്ടികൾ മുതൽ എംബിഎയ്ക്ക് പഠിക്കുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്. രാജമല തേയില തോട്ടത്തിൽ പണിയെടുക്കുന്നവരാണ് ഇവരുടെ മാതാപിതാക്കൾ. കാലാവസ്ഥ മോശമായാൽ ചെറിയ കുട്ടികൾക്കൊപ്പം രക്ഷിതാക്കളുമെത്തും.

സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ പുനരാരംഭിക്കുമ്പോൾ ഇതുവരെ ഓൺലൈൻ പരിധിയിൽ വരാത്ത നിരവധി പ്രദേശങ്ങളുണ്ട് ഇടുക്കിയിൽ. രാജമലയിലെ അമ്പതോളം കുട്ടികൾ ഇപ്പോഴും ഓൺലൈൻ ക്ലാസുകൾക്ക് പുറത്താണ്.

ഇരവികുളം ദേശീയോദ്യാനത്തിലെ റോഡ് വക്കിലിരുന്നാണ് ഇവരുടെ പഠനം.

പഞ്ചായത്ത് മുതൽ കളക്ടർക്ക് വരെ ഇവർ പരാതി നൽകിയിട്ടുണ്ട്. പക്ഷേ ഒരു വ‍ർഷമായിട്ടും നടപടിയില്ല.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News