വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

0

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്‍റെ സ്വാധീനത്തിൽ വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

മ​ധ്യ​കേ​ര​ള​ത്തി​ലും തെ​ക്ക​ൻ കേ​ര​ള​ത്തി​ലു​മാ​കും കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​ക. ശ്രീ​ല​ങ്ക​ൻ തീ​ര​ത്തു​നി​ന്ന് 360 കി​ലോ​മീ​റ്റ​ർ തെ​ക്കു പ​ടി​ഞ്ഞാ​റാ​യാ​ണ് ഇ​പ്പോ​ൾ ന്യൂ​ന​മ​ർ​ദ്ദം സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഇ​ത് അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി രൂ​പം പ്രാ​പി​ച്ച് ത​മി​ഴ്നാ​ടി​ന്‍റെ വ​ട​ക്കു ഭാ​ഗ​ത്തേ​ക്കു നീ​ങ്ങാ​നാ​ണ് സാ​ധ്യ​ത.

ക​ന്യാ​കു​മാ​രി, ത​മി​ഴ്നാ​ട് തീ​ര​ങ്ങ​ളി​ലും പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്നു കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Leave a Reply