Friday, July 30, 2021

മഴക്കെടുതി: പറവൂർ താലൂക്കിലെ വിവിധ വില്ലേജുകളിൽ വ്യാപക നാശനഷ്ടം

Must Read


എറണാകുളം: കനത്ത മഴയിലും ശകതമായ കാറ്റിലും പറവൂർ താലൂക്കിലെ ആലങ്ങാട്, കോട്ടുവള്ളി, കരുമാലൂർ വില്ലേജുകളിൽ വ്യാപക നാശനഷ്ടം നേരിട്ടു. പ്രാഥമിക വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ കോട്ടുവള്ളി വില്ലേജിൽ 40 വീടുകൾ പൂർണമായും 102 വീടുകൾ ഭാഗികമായും തകർന്നു. ആലങ്ങാട് വില്ലേജിൽ 122 വീടുകളും കരുമാലൂർ വില്ലേജിൽ 18 വീടുകളും ഭാഗികമായി തകർന്നു.
ശകതമായ കാറ്റിൽ മരങ്ങൾ വീണാണ് ഭൂരിഭാഗം വീടുകൾക്കും നാശനഷ്ടം സംഭവിച്ചത്. പറവൂർ താലൂക്കിലെ മൂന്ന് വില്ലേജുകളിലായി 50 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. കെ.എസ്.ഇ.ബി യുടെ വിവിധ സാമഗ്രികൾക്കും ശക്തമായ കാറ്റിൽ നാശനഷ്ടങ്ങൾ നേരിട്ടു.
മൂവാറ്റുപുഴ താലൂക്കിലെ ഏനാനെല്ലൂർ, കല്ലൂർക്കാട് വില്ലേജുകളിൽ നിരവധി വീടുകൾക്ക് നാശനഷ്ടം നേരിട്ടു. ഏനാനെല്ലൂർ വില്ലേജ് 12-ാം വാർഡിൽ രണ്ട് വീടുകൾ പൂർണമായും അഞ്ച് വീടുകൾ ഭാഗികമായും തകർന്നതായാണ് പ്രാഥമിക വിലയിരുത്തൽ. കുന്നത്തുനാട് താലൂക്കിൽ രണ്ട് വീടുകൾ പൂർണമായും 25 വീടുകൾ ഭാഗികമായും തകർന്നു . ആലുവ താലൂക്കിൽ മറ്റൂർ വില്ലേജിൽ വീടിന് മുകളിൽ മരംവീണ് ഭാഗിക നാശനഷ്ടം നേരിട്ടു. കൊച്ചി താലൂക്കിൽ നായരമ്പലം വില്ലേജിൽ ഒരു വീട് ഭാഗികമായി തകർന്നു. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യം ജില്ലയിലെവിടെയും നിലവിലില്ല.

Previous articleസംസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറടക്കം മൂന്നു പേർക്ക് സിക സ്ഥിരീകരിച്ചു
Next article“ബ്രാ ധരിക്കാന്‍ ഇഷ്ടമുള്ളവര്‍ അത് ധരിക്കട്ടെ, അത് അവരുടെ തീരുമാനമാണ്, പക്ഷെ എന്തുകൊണ്ടാണ് ബ്രാ ധരിക്കുന്നത് ഇഷ്ടമല്ലാത്തവരെ മറ്റൊരു കണ്ണില്‍ നോക്കികാണുന്നത്. എന്തിനാണ് അത് അടിച്ചേല്‍പ്പിക്കുന്നത്. പല പെണ്‍കുട്ടികളും മുലക്കണ്ണ് കാണാതിരിക്കാന്‍ രണ്ട് ബ്രാ ധരിക്കാറുണ്ട്, ടിഷ്യൂ പേപ്പര്‍ വച്ച് മറയ്ക്കുകയോ നിപ്പിള്‍ പാഡ് വയ്ക്കുകയോ ഒക്കെ ചെയ്യും… എന്തിനാണ് ഇത്രയേറെ?” -സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്ന വസ്ത്ര സ്വാതന്ത്ര്യത്തെക്കുറിച്ച് നടിയുടെ തുറന്നെഴുത്ത്

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News