ശബരിമല സീസണോടനുബന്ധിച്ച്‌ തിരക്ക്‌ കുറയ്‌ക്കുന്നതിന്റെ ഭാഗമായി ഹൈദരാബാദ്‌-കൊല്ലം, കച്ചേഗുഡ-കൊല്ലം റൂട്ടുകളില്‍ സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ്‌ നടത്തുമെന്ന്‌ റെയില്‍വേ

0

പാലക്കാട്‌: ശബരിമല സീസണോടനുബന്ധിച്ച്‌ തിരക്ക്‌ കുറയ്‌ക്കുന്നതിന്റെ ഭാഗമായി ഹൈദരാബാദ്‌-കൊല്ലം, കച്ചേഗുഡ-കൊല്ലം റൂട്ടുകളില്‍ സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ്‌ നടത്തുമെന്ന്‌ റെയില്‍വേ. ഹൈദരാബാദിനും കൊല്ലത്തിനുമിടയില്‍ സര്‍വീസ്‌ നടത്തുന്ന സെക്കന്തരാബാദ്‌-കൊല്ലം ശബരി സ്‌പെഷല്‍ (07109) 17ന്‌ വൈകിട്ട്‌ 7.20ന്‌ സെക്കന്തരാബാദില്‍നിന്നു പുറപ്പെട്ട്‌ പിറ്റേന്ന്‌ രാത്രി 11.45ന്‌ കൊല്ലത്തെത്തും. 18ന്‌ വൈകിട്ട്‌ 4.55ന്‌ പാലക്കാട്‌ ജങ്‌ഷനിലെത്തും. അഞ്ചുമണിക്ക്‌ യാത്രതുടരും. തിരിച്ചുള്ള ട്രെയിന്‍ (07110) 19ന്‌ ഉച്ചയ്‌ക്ക്‌ 2.30ന്‌ കൊല്ലത്തുനിന്നു പുറപ്പെടും. പിറ്റേന്ന്‌ രാവിലെ 6.45ന്‌ സെക്കന്തരാബാദ്‌ എത്തും.
കച്ചേഗുഡ-കൊല്ലം ശബരി സ്‌പെഷല്‍ (07053) 19ന്‌ വൈകിട്ട്‌ 6.30ന്‌ കച്ചേഗുഡയില്‍നിന്നു പുറപ്പെട്ട്‌ പിറ്റേന്ന്‌ രാത്രി 9.40ന്‌ കൊല്ലത്തെത്തും. 20ന്‌ വൈകിട്ട്‌ 3.45ന്‌ പാലക്കാട്‌ ജങ്‌ഷനിലെത്തി 3.55ന്‌ യാത്രതുടരും. തിരിച്ചുള്ള ട്രെയിന്‍ (07054) കൊല്ലത്തുനിന്ന്‌ 21ന്‌ രാത്രി 12.45ന്‌ പുറപ്പെട്ട്‌ 22ന്‌ രാവിലെ ആറിന്‌ കച്ചേഗുഡയിലെത്തും. കച്ചേഗുഡ-കൊല്ലം (07141) ശബരി സ്‌പെഷല്‍ 20ന്‌ വൈകിട്ട്‌ 4.20ന്‌ കച്ചേഗുഡയില്‍നിന്നു പുറപ്പെടും. പിറ്റേന്ന്‌ രാത്രി 9.40ന്‌ കൊല്ലത്തെത്തും. കൊല്ലം-കച്ചേഗുഡ (07142) കൊല്ലത്തുനിന്ന്‌ 22ന്‌ രാത്രി 12.45ന്‌ പുറപ്പെട്ട്‌ 23ന്‌ രാവിലെ 10 മണിക്ക്‌ കച്ചേഗുഡയില്‍ എത്തും. എല്ലാ സര്‍വീസുകള്‍ക്കും പാലക്കാട്‌ ജങ്‌ഷനില്‍ സ്‌റ്റോപ്പുണ്ട്‌.

Leave a Reply