Wednesday, September 23, 2020

പുകവലിയും ഭിക്ഷാടനവും കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ റെയില്‍വേ

Must Read

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382...

ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു

ഉത്തര്‍പ്രദേശ് : ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ...

രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്​ രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍. ​സസ്​പെന്‍ഷനിലായ എട്ട്​ പ്രതിപക്ഷ അംഗങ്ങളോട്​...

ദില്ലി: പുകവലിയും ഭിക്ഷാടനവും കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ റെയില്‍വേ. ഇത് സംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വേ സര്‍ക്കാറിന് മുന്നില്‍ നിര്‍ദേശം സമര്‍പ്പിച്ചു. നിലവില്‍ പുകവലിക്കും ഭിക്ഷാടനത്തിനും പിഴയും ജയില്‍ ശിക്ഷയും അനുശാസിക്കുന്നുണ്ട്. പിഴത്തുക വര്‍ധിപ്പിച്ച് മറ്റ് നടപടികള്‍ ഒഴിവാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. ക്യാബിനറ്റ് സെക്രട്ടേറിയറ്റില്‍ നിന്നാണ് ഇത്തരമൊരു നിര്‍ദേശം വന്നതെന്നും ഉന്നത റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ മന്ത്രിമാരും വകുപ്പുകളും ഇതേ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്.

കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിലൂടെ പുകവലിയും ഭിക്ഷാടനവും റെയില്‍വേ നിയമപരമാക്കുന്നു എന്നര്‍ത്ഥമില്ല. ഇത്തരം പ്രവൃത്തികള്‍ തടയാന്‍ ആര്‍പിഎഫ് നിരീക്ഷണം ശക്തമാക്കും. റെയില്‍വേ സ്റ്റേഷനിലടക്കം പൊതു സ്ഥലങ്ങളിലെ പുകവലി മിക്ക സംസ്ഥാനങ്ങളും നിരോധിച്ചിട്ടുണ്ട്. റെയില്‍വേ നിയമം 144(2) പ്രകാരം ട്രെയിനിലോ സ്‌റ്റേഷനിലെ ഭിക്ഷാടനം നടത്തിയാല്‍ 2000 രൂപവരെ പിഴയും ഒരു വര്‍ഷം വരെ തടവുമാണ് പരമാവധി ശിക്ഷ. പുതിയ ഭേദഗതി പ്രകാരം ട്രെയിനിലെ സ്റ്റേഷനിലോ ഭിക്ഷാടനം നടത്താന്‍ അനുവദിക്കില്ല.

സെക്ഷന്‍ 167 പ്രകാരം പുകവലിക്കാരില്‍ നിന്ന് 100 രൂപ വരെ പിഴയീടാക്കം. പിഴത്തുകയില്‍ തീരുമാനമെടുക്കാനും കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനും അധികൃതര്‍ക്ക് അവകാശമുണ്ട്. ഇതില്‍ മാറ്റം വരുത്തി പിഴത്തുക വര്‍ധിപ്പിക്കാനാണ് ആലോചന. പിഴത്തുക എത്രയാണെന്നതില്‍ തീരുമാനമായിട്ടില്ല. ജനങ്ങളില്‍ നിന്നുള്ള പ്രതികരണം തേടിയതിന് ശേഷം മാത്രമേ അന്തിമ നടപടിയെടുക്കൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary

Railways to remove smoking and begging from the list of crimes

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382...

ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു

ഉത്തര്‍പ്രദേശ് : ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ വീണ്ടും ജന്മംനല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് തെറ്റിദ്ധരിച്ചാണ് ഭര്‍ത്താവ്...

രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്​ രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍. ​സസ്​പെന്‍ഷനിലായ എട്ട്​ പ്രതിപക്ഷ അംഗങ്ങളോട്​ ഐക്യദാള്‍ഢ്യം പ്രഖ്യാപിച്ച്‌​ ഇന്ന്​ നിരാഹാര സമരം...

ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മയക്കുമരുന്ന് കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ വിവേക് ഒബ്‌റോയിയുടെ ബന്ധുവും പ്രമുഖ പരിപാടികളുടെ സംഘാടകനുമായ...

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി

ലഖ്നൗ: വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി (എസ്‌പി)യുടെ പ്രഖ്യാപനം. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് പിന്തുണ നല്‍കുമെന്നും അറിയിച്ചു. സമാജ് വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പിന്തുണ...

More News