Sunday, September 26, 2021

ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീഴാൻപോയ യാത്രക്കാരനെ റെയിൽവേ സുരക്ഷാസേനയിലെ വനിതാവിഭാഗം രക്ഷപ്പെടുത്തി

Must Read

കൊല്ലം : ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീഴാൻപോയ യാത്രക്കാരനെ റെയിൽവേ സുരക്ഷാസേനയിലെ വനിതാവിഭാഗം രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ കൊല്ലം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.

നേത്രാവതി എക്സപ്രസ് കൊല്ലം സ്റ്റേഷൻ കടന്നുപോകുമ്പോൾ പാരിപ്പള്ളി സ്വദേശിയായ അബ്ബാസ് തീവണ്ടിയിലേക്ക് ചാടിക്കയറാൻ ശ്രമിക്കുകയായിരുന്നു. ലഗേജുകൾ തീവണ്ടിക്കുള്ളിലേക്ക് എറിഞ്ഞശേഷമായിരുന്നു ഇത്. ചാടിക്കയറുന്നതിനിടെ അബ്ബാസ്‌ വഴുതിമറിഞ്ഞു. സ്ഥലത്തുണ്ടായിരുന്ന വനിതാ എസ്.ഐ. ബീന, കോൺസ്റ്റബിൾ കാവേരി എന്നിവർ പെട്ടെന്നെത്തി അബ്ബാസിനെ രക്ഷപ്പെടുത്തുകയായിരുന്നു.

തീവണ്ടിയിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ അബ്ബാസിന്റെ ലഗേജുകൾ പുറത്തേക്കിട്ടു. ഭയന്നു നിലവിളിച്ച അബ്ബാസിനെ സേനാംഗങ്ങൾ ആശ്വസിപ്പിച്ച് വൈകുന്നേരത്തെ മറ്റൊരു തീവണ്ടിയിൽ യാത്രയാക്കി.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News