Sunday, September 26, 2021

തീവണ്ടിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ റെയിൽവേ സംരക്ഷണസേന രക്ഷപ്പെടുത്തി

Must Read

തീവണ്ടിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ റെയിൽവേ സംരക്ഷണസേന രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാത്രി മലബാർ എക്‌സപ്രസ്സിൽ തിരുവനന്തപുരത്തുനിന്നും തൃശ്ശൂരിലേക്ക്‌ യാത്രചെയ്തിരുന്ന ആളാണ് ചങ്ങനാശ്ശേരിയിൽ എത്തിയപ്പോൾ ശൗചാലയത്തിൽ കയറി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശൗചാലയം അടഞ്ഞുകിടക്കുന്നത് കണ്ട യാത്രക്കാരനാണ് വിവരം റെയിൽവേ സംരക്ഷണസേനയെ അറിയിച്ചത്. റെയിൽവേ സംരക്ഷണസേനാ ഉദ്യോഗസ്ഥരായ കെ.എസ്.മണികണ്ഠൻ, സി.സി.രാജൻ എന്നിവരുടെ നേതൃത്വത്തിൽ ശൗചാലയം തുറന്ന് ചങ്ങനാശ്ശേരി ജനറൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വിവരം ബന്ധുക്കളെയും അറിയിച്ചു. വീട്ടിൽനിന്നും അകന്നു കഴിഞ്ഞിരുന്നയാളാണ് ഇയാളെന്ന് റെയിൽവേ പോലീസ് പറഞ്ഞു

Leave a Reply

Latest News

സ്വർണക്കടയിൽ മോഷണംനടത്തി മുങ്ങിയ തമിഴ്‌ സംഘത്തെ കുടുക്കാൻ തുമ്പായത്കുടിവെള്ളക്കുപ്പി;ചെക്ക്പോസ്റ്റിലെ സി.സി.ടി.വി.യിൽനിന്നു മാഞ്ഞുപോകുന്നതിനു മൂന്നു മിനിറ്റുമാത്രം മുൻപു വീണ്ടെടുക്കാൻ കഴിഞ്ഞ ദൃശ്യങ്ങളും പോലീസിനെ തുണച്ചു

കാർ നിർത്തി വിശ്രമിച്ചസ്ഥലത്ത് ഉപേക്ഷിച്ച കുടിവെള്ളക്കുപ്പിയാണ് കായംകുളത്തെ സ്വർണക്കടയിൽ മോഷണംനടത്തി മുങ്ങിയ തമിഴ്‌ സംഘത്തെ കുടുക്കാൻ തുമ്പായത്. ഇതിനൊപ്പം ചെക്ക്പോസ്റ്റിലെ സി.സി.ടി.വി.യിൽനിന്നു മാഞ്ഞുപോകുന്നതിനു മൂന്നു മിനിറ്റുമാത്രം...

More News