Wednesday, June 16, 2021

മലയാളം മറ്റ് ഇന്ത്യൻ ഭാഷകളെപ്പോലെ തന്നെയാണെന്നും ഭാഷാ വിവേചനം അവസാനിപ്പിക്കണമെന്നും രാഹുൽ ഗാന്ധിയുടെ ട്വീറ്റ്

Must Read

മലയാളം മറ്റ് ഇന്ത്യൻ ഭാഷകളെപ്പോലെ തന്നെയാണെന്നും ഭാഷാ വിവേചനം അവസാനിപ്പിക്കണമെന്നും രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ഡൽഹി ജിബി പന്ത് ആശുപത്രിയിൽ മലയാളം സംസാരിക്കുന്നത് വിലക്കിയ നടപടിക്കെതിരെയാണ് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

അതേസമയം മലയാളം വിലക്കികൊണ്ടുള്ള ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് നഴ്‌സുമാർ. ഓൺലൈൻ മുഖേന ചേർന്ന നഴ്‌സുമാരുടെ യോഗം ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഇന്നുമുതൽ പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആശുപത്രിയിലെ ഭൂരിഭാഗം രോഗികൾക്കും സഹപ്രവർത്തകർക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന സൂപ്രണ്ടിന്റെ വാദം നഴ്‌സുമാർ തള്ളി. മഹാമാരിക്കാലത്ത് സമയ പരിമിത നോക്കാതെ ജോലി ചെയ്യുന്ന നഴ്‌സുമാരെ മാനസിക സമ്മർദ്ദത്തിലാക്കുന്നതാണ് ഉത്തരവെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു. വിഷയത്തിൽ ഇടപെട്ട് കേരളത്തിൽ നിന്നുള്ള എംപിമാർ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആരോഗ്യമന്ത്രി ഹർഷവർധനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍

ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്....

More News