Sunday, September 26, 2021

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച കേസിൽ കോട്ടുകാൽ ചൊവ്വര സ്വദേശി രാഹുലിനെ മ്യൂസിയം പോലീസ് പിടികൂടി

Must Read

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച കേസിൽ കോട്ടുകാൽ ചൊവ്വര സ്വദേശി രാഹുലി(25)നെ മ്യൂസിയം പോലീസ് പിടികൂടി. കഴിഞ്ഞ 13 നാണ് നഗരത്തിലെ സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിനിയെ രാഹുൽ വീട്ടിൽക്കയറി ബലമായി വിളിച്ചിറക്കിക്കൊണ്ടുപോയത്. ഇത് തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ ബന്ധുക്കളെ മർദിക്കുകയും ചെയ്തിരുന്നു.

മുമ്പും ഇത്തരം ശ്രമം ഉണ്ടായെങ്കിലും വീട്ടുകാർ ഇടപെട്ട് തടയുകയായിരുന്നു. ഇയാൾ നെയ്യാറ്റിൻകര, മ്യൂസിയം സ്റ്റേഷനു പെൺകുട്ടിയുടെ വീട്ടുകാർ മ്യൂസിയം പോലീസിലും സിറ്റി പോലീസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നു. മ്യൂസിയം സി.ഐ. ധർമജിത്ത്, വിഴിഞ്ഞം സി.ഐ. പ്രജീഷ് ശശി, എസ്.ഐ.മാരായ ജിജുകുമാർ, നിതിൻനളൻ, സി.പി.ഒ.മാരായ അരുൺ പി.ദാസ്, ബിജു കൃഷ്ണൻ, സാനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Latest News

യുഎസ് ഇന്ത്യയ്ക്ക് പുരാതനമായ 157 അമൂല്യ കലാവസ്തുക്കൾ തിരിച്ചുനൽകി

യുഎസ് ഇന്ത്യയ്ക്ക് പുരാതനമായ 157 അമൂല്യ കലാവസ്തുക്കൾ തിരിച്ചുനൽകി . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിനിടെയാണ് ഇവ കൈമാറിയത്. അനധികൃത വ്യാപാരവും മോഷണവും സാംസ്കാരിക വസ്തുക്കളുടെ...

More News