Thursday, July 29, 2021

റഫീക്കും കുടുംബവും രാത്രി മുഴുവൻ ആനയെ ഭയന്നാണ് കഴിഞ്ഞത്;ആമക്കുന്നിലെ ജനവാസകേന്ദ്രത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു

Must Read

സീതത്തോട്: ചിറ്റാറിന് സമീപം ആമക്കുന്നിലെ ജനവാസകേന്ദ്രത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. പരിക്കേറ്റ ആമക്കുന്ന് മുരുപ്പേൽ റഫീക് (27) പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇദ്ദേഹത്തിന്റെ തോളെല്ലിനും കൈക്കും ക്ഷതമുണ്ട്. ശനിയാഴ്ച പുലർച്ചെ ആറരമണിയോടെ വീടിന് സമീപത്തെ റോഡിലേക്ക് ഇറങ്ങുമ്പോഴായിരുന്നു സംഭവം. ആനയുടെ അടിയേറ്റുവീണ റഫീക് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നിലവിളികേട്ട് വീട്ടുകാരും സമീപവാസികളും ഓടിയെത്തിയതോടെ ആന വനത്തിനുള്ളിലേക്ക് പോയി.

വനമേഖലയോട് ചേർന്ന ഇവിടെ അമ്പത് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. മൂന്നുദിവസമായി സമീപവനത്തിൽ ആനയുടെ സാന്നിധ്യമുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. റഫീക്കും കുടുംബവും രാത്രി മുഴുവൻ ആനയെ ഭയന്നാണ് കഴിഞ്ഞത്. നീലിപിലാവ്-കട്ടച്ചിറ കുട്ടിവനത്തിലാണ് ആന ഉള്ളതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഈ സ്ഥലത്തിനുചുറ്റും ജനവാസകേന്ദ്രമാണ്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകസംഘത്തെ നാട്ടുകാർ പ്രതിഷേധം അറിയിച്ചു. തുടർന്ന് വടശേരിക്കര റേഞ്ച് ഓഫീസർ വിനോദും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കൽ, മെമ്പർമാരായ എ.ബഷീർ, റീനാ ബിനു എന്നിവരും നാട്ടുകാരും നടത്തിയ ചർച്ചയിൽ പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമായ സംരക്ഷണം നൽകാമെന്ന് വനപാലകർ ഉറപ്പുനൽകി. കാട്ടാനയെ തടയാൻ വനാതിർത്തിയിൽ കിടങ്ങ് കുഴിക്കാനും തീരുമാനിച്ചു

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News