Friday, July 30, 2021

ബൈപ്പാസ് റോഡിൽ ഫ്രീക്കൻമാരുടെ റേസിങ്‌ അപകടത്തിൽ കലാശിച്ചു

Must Read

ചങ്ങനാശ്ശേരി: ബൈപ്പാസ് റോഡിൽ ഫ്രീക്കൻമാരുടെ റേസിങ്‌ അപകടത്തിൽ കലാശിച്ചു. ളായിക്കാട് പാലാത്ര ബൈപ്പാസിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടത്തിൽ കലാശിച്ച ഫ്രീക്കൻമാരുടെ ബൈക്ക് റേസിങ്‌. ബൈപ്പാസ് റോഡിലൂടെ ഈ സമയം കുടുംബത്തോടൊപ്പം കടന്നുപോയ കാർ യാത്രികന്റെ വാഹനത്തിനു മുൻപിൽ അഭ്യാസം കാണിച്ച ബൈക്ക് റോഡിൽ തെന്നി കാറിന്റെ മുൻവശത്ത് വന്നിടിച്ചു. കാർ പെട്ടെന്ന് നിർത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടത്തെത്തുടർന്ന് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചങ്ങനാശ്ശേരി പോലീസെത്തി ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും പോലീസ് കേസ് രജിസ്റ്റർ ചെയ്യാനോ തുടർനടപടികൾ സ്വീകരിക്കാനോ തയ്യാറായില്ലെന്ന് കാറുടമ പറയുന്നു.

പത്തോളം വരുന്ന നൂതന മോഡൽ റേസിങ്‌ ബൈക്കുകളിൽ ആലപ്പുഴ ഭാഗത്തുനിന്നുവന്ന സംഘമാണ് റേസിങ്‌ നടത്തിയതെന്ന് പറയുന്നു. റേസിങ്ങിനെത്തിയ വാഹനങ്ങൾ എല്ലാം മുംബൈ രജിസ്ട്രേഷനിലുള്ളതാണ്. സർക്കാർ ലോക്‌ഡൗൺ ഇളവ് പ്രഖ്യാപിച്ചിരുന്നതിനെത്തുടർന്നാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ യുവാക്കളുടെ സംഘം ബൈപ്പാസ് റോഡിൽ അപകടകരമായ അവസ്ഥയിൽ റേസിങ്‌ നടത്തിയത്. പിടിച്ചെടുത്ത വാഹനങ്ങൾക്ക് ആർ.സി.ബുക്കില്ലായിരുന്നെന്നും പറയുന്നു. ഇരുചക്രവാഹനയാത്രികരെ കേസിൽനിന്ന്‌ രക്ഷിക്കാൻ ചില രാഷ്ട്രീയകക്ഷികൾ ഇടപെട്ടതായി ആക്ഷേപവുമുണ്ട്

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News