Tuesday, October 26, 2021

റോം സിറ്റി ഹാള്‍ തെരഞ്ഞെടുപ്പില്‍ ഫാസിസ്‌റ്റ്‌ എകാധിപതി ബെനിറ്റോ മുസോളിനിയുടെ കൊച്ചുമകള്‍ റേച്ചല്‍ മുസോളിനി മുന്നില്‍

Must Read

റോം: റോം സിറ്റി ഹാള്‍ തെരഞ്ഞെടുപ്പില്‍ ഫാസിസ്‌റ്റ്‌ എകാധിപതി ബെനിറ്റോ മുസോളിനിയുടെ കൊച്ചുമകള്‍ റേച്ചല്‍ മുസോളിനി മുന്നില്‍. കടുത്ത വലതുപക്ഷ നിലപാടുള്ള “ബ്രദേഴ്‌സ്‌ ഓഫ്‌ ഇറ്റലി പാര്‍ട്ടി” സ്‌ഥാനാര്‍ഥിയാണ്‌ റേച്ചല്‍. സിറ്റി കൗണ്‍സിലറായി ഇതു രണ്ടാം തവണയാണ്‌ അവര്‍ തെരഞ്ഞെടുക്കപ്പെടുന്നത്‌.
മുസോളിനിയുടെ മകന്‍ റൊമാനോയുടെ മകളാണ്‌ റേച്ചല്‍ മുസോളിനി. അതേസമയം, ഇറ്റലിയിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ വലതുപക്ഷ പാര്‍ട്ടികള്‍ മങ്ങിയ പ്രകടനമാണു നടത്തിയിരിക്കുന്നത്‌.
മിലാന്‍, നേപ്പിള്‍സ്‌, ബൊലോഗ്‌ന തുടങ്ങിയ പ്രധാന നഗരങ്ങളുടെ മേയര്‍ പദവി അവര്‍ക്കു നഷ്‌ടമാകും. റോമില്‍ ഇടതു, വലതു സ്‌ഥാനാര്‍ഥികള്‍ തമ്മില്‍ കടുത്ത മത്സരമാണു നടക്കുന്നത്‌.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News