Thursday, September 23, 2021

കുളനട പോസ്റ്റ് ഓഫീസിലെ ആർ.ഡി. നിക്ഷേപ തട്ടിപ്പിൽ പണം നഷ്ടമായവർ ദുരിതത്തിൽ

Must Read

ഇലവുംതിട്ട: കുളനട പോസ്റ്റ് ഓഫീസിലെ ആർ.ഡി. നിക്ഷേപ തട്ടിപ്പിൽ പണം നഷ്ടമായവർ ദുരിതത്തിൽ. ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഒന്നിൽ പോലും തീർപ്പ് കൽപ്പിക്കാൻ കഴിയാത്തതാണ് കാരണം.

രണ്ടുവർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണം ഇലവുംതിട്ട, പന്തളം പോലീസ് സ്റ്റേഷനുകളിൽ എവിടെയാകണം എന്നതാണ് ഇപ്പോഴത്തെ തർക്കവിഷയം.

കേസുകൾ രജിസ്റ്റർ ചെയ്ത സമയത്ത് കുളനട പോസ്റ്റ് ഓഫീസ്, ഇലവുംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു. സ്റ്റേഷനുകളുടെ അതിർത്തി പുനർനിർണയിച്ചപ്പോൾ കുളനട പോസ്റ്റൽ ഏരിയ പന്തളം പോലീസ് സ്റ്റേഷൻ പരിധിയിലായി. ഇതോടെ അന്വേഷണം എങ്ങുമെത്താത്ത നിലയിലായി. തട്ടിപ്പിനിരയായ പരാതിക്കാരിൽ ഏറേയും ഇലവുംതിട്ട സ്റ്റേഷൻ പരിധിയിൽ ഉള്ളവരാണ്. പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ട് നടത്തിയ അന്വേഷണത്തിൽ 70,000 രൂപാ വരെ നിക്ഷേപിച്ചവരുടെ അക്കൗണ്ടിൽ വെറും 700 രൂപാ മാത്രമാണ് ഉള്ളതെന്നാണ് കണ്ടെത്തിയിരന്നു. ഈ വിവരം ഏതാനും ദിവസംമുൻപ് പുറത്ത് വന്നതോടെ തട്ടിപ്പിനിരയായവർ വീണ്ടും പരാതികളുമായി ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെത്തി. എന്നാൽ, പന്തളം പോലീസ് സ്റ്റേഷനിൽ പരാതി നൽകാനാണ് ഇവിടെനിന്ന് ലഭിച്ച മറുപടി.

ആൽത്തറപ്പാട്, പുന്നക്കുന്ന്, കുരുട്ട് മോടിയിൽ പ്രദേശങ്ങളിലെ നിർധനരായ ഒട്ടേറെ പേരാണ് തട്ടിപ്പിന് ഇരയായിട്ടുള്ളത്.

ഇവർ ഇലവുംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ടവരാണ്. കോവിഡ് രോഗവ്യാപനം ഈ പ്രദേശത്ത് വറുതിയുടെ ദിനങ്ങൾ സമ്മാനിച്ചതോടെ നിക്ഷേപതുക തിരികെ ലഭിച്ചാൽ പലർക്കും അത് വലിയ ആശ്വാസമായിരിക്കും.

ലക്ഷങ്ങളുടെ തട്ടിപ്പ് വിവരം രണ്ടുവർഷം മുൻപ് പുറത്തുവന്നശേഷം വിവാദത്തിൽ അകപ്പെട്ട ആർ.ഡി.ഏജന്റ് ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു. നിക്ഷേപകരുടെ രേഖകൾ പ്രകാരമുള്ള തുക തിരികെ ലഭിക്കാനായി ജപ്തി നടപടികൾക്കായി കളക്ടറെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് തട്ടിപ്പിനിരയായവർ.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News