Sunday, November 28, 2021

മെഡിക്കൽ കോളജിനു സമീപം ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച് ഓട്ടോറിക്ഷ കത്തിച്ച സംഭവത്തിനു പിന്നിൽ ക്വട്ടേഷൻ

Must Read

മെഡിക്കൽ കോളജിനു സമീപം ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച് ഓട്ടോറിക്ഷ കത്തിച്ച സംഭവത്തിനു പിന്നിൽ ക്വട്ടേഷൻ. ഗാന്ധിനഗർ പോലീസ് അന്വേഷണം ഊർജിതമാക്കി.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30-നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ഇ​എ​സ്ഐ​യി​ലേ​ക്കു​ള്ള റോ​ഡി​ൽ മു​ടി​യൂ​ർ​ക്ക​ര​യ്ക്കു സ​മീ​പം സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി ചൂ​ട്ട​ശേ​രി വി​ഷ​ണു (27) പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

പാ​ലാ പൂ​വ​ര​ണി സ്വ​ദേ​ശി ക​ല്ലു​വെ​ട്ടും​കു​ഴി അ​ഖി​ലാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി വൈ​ശാ​ഖ് എ​ന്ന​യാ​ളു​ടെ ക്വ​ട്ടേ​ഷ​നാ​ണെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. അ​ഖി​ലും വൈ​ശാ​ഖും പ്ര​ണ​യം സം​ബ​ന്ധി​ച്ചു​ള്ള വി​ഷ​യ​ത്തി​ൽ മു​ന്പ് വാ​ക്കു ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് ക്വ​ട്ടേ​ഷ​നി​ലേ​ക്കു വ​ഴി​തി​രി​ച്ച​ത്.

പാ​ലാ​യി​ൽ​നി​ന്നും ഓ​ട്ടം വി​ളി​ച്ചു​കൊ​ണ്ടു​വ​ന്ന അ​ഖി​ലി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യാ​ണ് ക​ത്തി​ച്ച​ത്. പാ​ലാ പൂ​വ​ര​ണി​യി​ൽ​നി​ന്നും വി​ഷ്ണു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ഓ​ട്ടം വി​ളി​ച്ചു​കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു ഓ​ട്ടോ. മു​ടി​യൂ​ർ​ക്ക​ര എ ​ടൈ​പ് ക്വാ​ർ​ട്ടേ​ഴ്സി​നു സ​മീ​പം എ​ത്തി​യ​പ്പോ​ഴാ​ണ് അ​ഖി​ലി​നെ ആ​ക്ര​മി​ച്ച് വാ​ഹ​നം അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്.

വി​ഷ്ണു ആ​സി​ഡും മ​ണ്ണെ​ണ്ണ​യും കൈയിൽ ക​രു​തി​യി​രു​ന്നു. ആ​ളൊ​ഴി​ഞ്ഞ ഇ​ട​ത്തെ​ത്തി​യ​പ്പോ​ൾ ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം തി​രി​ച്ച​റി​ഞ്ഞ അ​ഖി​ൽ ഓ​ട്ടോ നി​ർ​ത്തി​യ​ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മു​ന്പ് കാ​ലി​നേ​റ്റ പ​രി​ക്കു കാ​ര​ണം വി​ഷ്ണു​വി​നു പി​ന്നാ​ലെ ഓ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തി​നു ശേ​ഷ​മാ​ണ് ഓ​ട്ടോ ക​ത്തി​ച്ച​ത്.

അ​ഖി​ൽ ഓ​ടി വ​ഴി​യി​ലു​ണ്ടാ​യി​രു​ന്ന ത​ട്ടു​ക​ട​യി​ലെ​ത്തി കാ​ര്യം ധ​രി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ൾ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന വി​ഷ്ണു​വി​നെ സം​ഭ​വ സ്ഥ​ല​ത്തു നി​ന്നും പോ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​തി​നാ​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. ക്വ​ട്ടേ​ഷ​ൻ സം​ബ​ന്ധി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​രം ഇ​നി പു​റ​ത്തു​വ​രാ​നു​ണ്ട്.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News