Thursday, November 26, 2020

2022 ലോകകപ്പ് ഫുട്ബോള്‍ പ്രചാരണത്തിന് ഖത്തര്‍ എയര്‍വേയ്സിന്റെ പ്രത്യേക വിമാനം

Must Read

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച...

2022 ലോകകപ്പ് ഫുട്ബോള്‍ പ്രചാരണത്തിന്‍റെ ഭാഗമായി ഖത്തര്‍ എയര്‍വേയ്സ് പ്രത്യേക വിമാനം പുറത്തിറക്കി. ലോകകപ്പിന്‍റെ ഔദ്യോഗിക എംബ്ലവും നിറവും ആലേഖനം ചെയ്ത വിമാനം ദോഹയില്‍ നിന്നും സൂറിച്ചിലേക്കാണ് സര്‍വീസ് നടത്തുക.

2022 ലോകകപ്പിലേക്കുള്ള കാത്തിരിപ്പ് രണ്ട് വര്‍ഷം മാത്രമായി ചുരുങ്ങിയതിന്‍റെ ഭാഗമായാണ് ഖത്തര്‍ എയര്‍വേയ്സ് ലോകകപ്പ് പ്രചാരണത്തിനായി പ്രത്യേക വിമാനം പുറത്തിറക്കിയത്. ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക ലോഗോയും നിറവും പതിപ്പിച്ചുകൊണ്ടുള്ള യാത്രാ വിമാനം ഇന്ന് ദോഹ വിമാനത്താവളത്തില്‍ പറന്നിറങ്ങി. ഫിഫ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സൂറിച്ചിലേക്കുള്ള സര്‍വീസാണ് ഈ വിമാനം നടത്തുക. ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളി എന്ന നേട്ടം സ്വന്തമായതിന്‍റെ സന്തോഷം പുതുക്കുക കൂടി ലക്ഷ്യമാക്കിയാണ് ഈ നടപടിയെന്ന് കമ്പനി സിഇഒ അക്ബര്‍ അല്‍ ബേക്കിര്‍ പറഞ്ഞു. കൂടുതല്‍ യാത്രാ വിമാനങ്ങള്‍ ഉടന്‍ തന്നെ ലോകകപ്പിന്‍റെ നിറമണിയും. വിമാനം സര്‍വീസ് നടത്തുന്ന രാജ്യങ്ങളിലെ ജനങ്ങളില്‍ ലോകകപ്പിന്‍റ ആവേശമുണര്‍ത്താന്‍ നീക്കം ഉപകരിക്കുമെന്നുമെന്നാണ് പ്രതീക്ഷ. 2021 മാര്‍ച്ചോടെ ലോകത്തിന്‍റെ 125 ഭാഗങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ സര്‍വീസ് നടത്തും. ലോകകപ്പ് നടക്കുന്ന 2022 ല്‍ മൊത്തം 58 മില്യണ്‍ യാത്രക്കാരെ സ്വീകരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അക്ബര്‍ അല്‍ ബേകിര്‍ കൂട്ടിച്ചേര്‍ത്തു. Qatar Airways has unveiled a special aircraft as part of its 2022 World Cup football campaign. The official emblem and color of the World Cup

Leave a Reply

Latest News

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ‘പിൻവാങ്ങൽ...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച രണ്ടു പിഴവുകളാണ് കളി മുംബൈയ്ക്ക് അനുകൂലമാക്കിയത്....

ബംഗാളിലെ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കും: ബിജെപി നേതാവ്

ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയാൽ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്ന് ബിജെപി നേതാവ്. ബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് രാജു ബാനർജിയാണ് ഇങ്ങനെ പറഞ്ഞത്. "നോക്കൂ ഈ ദിവസങ്ങളില്‍ എന്താണ് പശ്ചിമ ബംഗാളില്‍ നടക്കുന്നതെന്ന്....

നിർവാർ ചുഴലിക്കാറ്റ്, ചെന്നെെ വിമാനത്താവളം അടച്ചു

ചെന്നെെ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിർവാർ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ചെന്നെെ വിമാനത്താവളം അടച്ചു. ഇന്ന് രാത്രി ഏഴ് മണി മുതൽ നാളെ പുലർച്ചെ ഏഴ് മണിവരെ വിമനത്താവളം അടച്ചിടുമെന്ന് ഏയർപ്പോർട്ട്...

More News